കേരള ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന്
ആനക്കര: ചുമട്ടുതൊഴില്‍ സംരക്ഷിച്ച് കൊണ്ട് കേരള ചുമട്ട് തൊഴിലാളി നിയമം (1978) കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കൂറ്റനാട് നടന്ന സമ്മേളനം സമാപിച്ചു. മല ബ്ലൂ ഡയമണ്ട് ഓഡിറ്റോറിയത്തില്‍ (പിടി രാജന്‍ നഗര്‍) നടന്ന പ്രതിനിധി സമ്മേളനത്തില്‍ രണ്ടാം ദിവസം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് ജില്ല സെക്രട്ടറി എം.എസ് സ്‌ക്കറിയയും, സംഘടന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് പി.കെ ശശിയും മറുപടി പറഞ്ഞു.
സ്വാഗത സംഘം കണ്‍വീനര്‍ പി.എന്‍ മോഹനന്‍ നന്ദി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ച് ആലപ്പറമ്പില്‍ നിന്നും തൊഴിലാളി പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് കൂറ്റനാട് ബസ് സ്റ്റാന്‍ഡിന് സമീപത്ത് (മുഹമ്മദ് അമീന്‍ നഗര്‍) നടന്ന പൊതുസമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തുതു. ജില്ലാ പ്രസിഡന്റ് പി.കെ ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എസ് സ്‌കറിയ സ്വാഗതവും പി.എന്‍ മോഹനന്‍ നന്ദിയും പറഞ്ഞു.
പി.കെ ശശിയെ പ്രസിഡന്റായും, എം.എസ് സ്‌ക്കറിയയെ സെക്രട്ടറിയായും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. ബി വിജയനെ ട്രഷററായും തിരഞ്ഞെടുത്തു. വി അനിരുദ്ധന്‍, കെ.വി കുമാരന്‍, കെ.പി മസൂദ്, കെ.ടി ഉദയന്‍, പി.എ ഗോകുല്‍ദാസ് (വൈ. പ്രസി.), പി എന്‍ മോഹനന്‍, സി ശ്രീകുമാര്‍ ,കെ മാണിക്ക്യന്‍, എചാമി യാര്‍, കെ ശിവരാമന്‍ (ജോ. സെക്ര.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."