HOME
DETAILS

എരുമപ്പെട്ടിയിലെ സ്വകാര്യ ദന്താശുപത്രിയില്‍ അഗ്‌നിബാധ

  
backup
April 13 2018 | 05:04 AM

%e0%b4%8e%e0%b4%b0%e0%b5%81%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0

 

എരുമപ്പെട്ടി: എരുമപ്പെട്ടി ദന്താശുപത്രിയില്‍ അഗ്‌നിബാധ. ലക്ഷങ്ങളുടെ നാശനഷ്ടം. എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന കുന്നംകുളം ചെറുവത്തൂര്‍ വീട്ടില്‍ ഡോ. ജോഷിയുടെ ഉടമസ്ഥതയിലുള്ള പോളിഡെന്റല്‍ ക്ലിനിക്കിലാണ് ഇന്നലെ ഉച്ചയോടെ തീപിടുത്തമുണ്ടായത്. ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ജനറേറ്ററില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്.
ക്ലിനിക്കിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമിലാണ് ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. പുകവരുന്നത് കണ്ട് ജീവനക്കാര്‍ ചെന്ന് നോക്കിയപ്പോഴാണ് തീപടരുന്നത് ശ്രദ്ധയില്‍ പ്പെട്ടത്. ജീവനക്കാരും സമീപത്തുള്ള വ്യാപാരികളും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഈ സമയത്ത് 15 ഓളം രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് രോഗികളെ കെട്ടിടത്തില്‍ നിന്ന് താഴെയിറക്കി രക്ഷപ്പെടുത്തി. താഴെയുള്ള സ്ഥാപനങ്ങളിലെ വ്യാപാരികള്‍ കടകളടച്ച് പുറത്തേക്കിറങ്ങി.
ഗ്യാസ് സിലിണ്ടറിരിക്കുന്ന റൂമിലേക്ക് തീ പടര്‍ന്ന് പിടിച്ചത് പരിഭ്രാന്തി പരത്തി. ഇടക്കിടെയുണ്ടായ വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറികള്‍ ജനങ്ങളെ ഭയചകിതരാക്കി.
റൂമിലുണ്ടായിരുന്ന ജനറേറ്റര്‍, വൈദ്യുത ഉപകരണങ്ങള്‍, മരുന്നുകള്‍ പൂര്‍ണമായും കത്തി നശിച്ചു. കുന്നംകുളത്തു നിന്നും വടക്കാഞ്ചേരിയില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ക്ലിനിക്കിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ കുന്നംകുളം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ.ജെ കുരിയ്യക്കോസ് സാഹസികമായി പുറത്തെത്തിച്ചു. എരുമപ്പെട്ടി എസ്.ഐ വി.പി സിബീഷ് കുമാര്‍, എ.എസ്.ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജലീല്‍, സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം രക്ഷാപ്രവര്‍ത്തതനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
എരുമപ്പെട്ടി കെ.എസ്.ഇ.ബി ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വടക്കാഞ്ചേരി അസിസ്റ്റന്റ്‌സ്റ്റേഷന്‍ ഓഫിസര്‍ അനില്‍ കുമാര്‍, ലീഡിങ് ഫയര്‍മാന്‍ ശ്രീകുമാര്‍, കുന്നംകുളം ലീഡിങ് ഫയര്‍മാന്‍ രതീഷ് ചന്ദ്രന്‍ നായര്‍, ഫയര്‍മാന്‍മാരായ വി.കെ അഖിലേഷ്, ഷിജു, മഹേഷ് രവീന്ദ്രന്‍, സുരേഷ് കുമാര്‍, ശിവകുമാര്‍, സെന്തില്‍കുമാര്‍, യു. മഹേഷ് തീയണക്കാന്‍ നേതൃത്വം നല്‍കി. ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago