HOME
DETAILS
MAL
കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരിച്ചേല്പിച്ചു
backup
June 04 2016 | 22:06 PM
ഉദുമ: കളഞ്ഞ് കിട്ടിയ ചെമ്മനാട് സ്വദേശിനിയുടെ മൂന്നര പവന് സ്വര്‍ണ്ണമാല തിരിച്ചേല്പിച്ച് മൂന്നാട് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ പ്രസാദും കൈരളി ടെക്സ്റ്റയില്‍സ് ജീവനക്കാരന് ടി കുഞ്ഞിരാമനും മാതൃകയായി. മുന്നാട് മരുതളത്തെ വാമനന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയപ്പോഴാണ് ചെമ്മനാട് സ്വദേശിനിയുടെ മാല നഷ്ടപ്പെട്ടത്. സ്വര്‍ണ്ണമാല കളഞ്ഞ് കിട്ടിയ പ്രസാദും കുഞ്ഞിരാമനും ഉടമയെ അന്വേഷിച്ച് കണ്ടെത്തുകയും പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്, എ മാധവന്, ഇ രാഘവന്, ഇ മോഹനന് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കൈമാറുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."