കൂട്ടായിയില്‍ ലീഗ്-സി.പി.എം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു
തിരൂര്‍: കൂട്ടായിയില്‍ വീണ്ടും ലീഗ്-സി.പി.എം സംഘര്‍ഷം. ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
ഓട്ടോറിക്ഷ ഡ്രൈവറും ലീഗ് പ്രവര്‍ത്തകനുമായ കൂട്ടായി പള്ളിക്കുളം കമ്മുട്ടകത്ത് കുഞ്ഞി ബാവയുടെ മകന്‍ ഫസല്‍ (24), സി.പി.എം പ്രവര്‍ത്തകനായ കൂട്ടായി കോതപറമ്പ് തോടാത്ത് അന്‍വര്‍ (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് കൂട്ടായി മൊയ്തീന്‍ പള്ളിക്ക് സമീപത്ത് വച്ച് ഒരു സംഘമാളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഫസലിനെ ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്കും കൈകള്‍ക്കും പുറംഭാഗത്തും ഗുരുതരമായി പരുക്കേറ്റ ഫസലിനെ പൊലിസ് ജീപ്പിലാണ് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഫസലും മുസ്‌ലിം ലീഗ് നേതാക്കളും പറഞ്ഞു. ഫസലിന് നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുപിന്നാലെ അന്‍വറിനും വെട്ടേല്‍ക്കുകയായിരുന്നു.
കുട്ടായി കോതപറമ്പ് മൂന്നാം കുറ്റിയില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ഒരു സംഘം അന്‍വറിനെ വെട്ടിയത്. ഇരു കൈകള്‍ക്കും വെട്ടേറ്റ അന്‍വറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്നെ ആക്രമിച്ചത് ലീഗ് പ്രവര്‍ത്തകരാണെന്ന് അന്‍വര്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു.
ഒരു വീടിന് നേരെ ആക്രണവുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വ്യാഴാഴ്ചയിലെ സംഭവം. ഇതോടെ തിരൂര്‍ തീരദേശത്ത് ഒരിടവേളക്ക് ശേഷം ലീഗ് -സി.പി.എം വീണ്ടും വ്യാപിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലിസിനെ വിന്യസിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."