വിഷുവിനായി ഇത്തവണയും നാസറിന്റെ കണിവെള്ളരി റെഡി
കരുളായി: വിഷുവിന് കണി കാണാന്‍ വിഭവങ്ങളൊരുക്കുമ്പോള്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് കണിവെള്ളരി. കഴിഞ്ഞ നാല് വര്‍ഷത്തെ പോലെ തന്നെ ഇത്തവണയും കരുളായിക്കാര്‍ക്ക് കണിയൊരുക്കാന്‍ ടി.പി നാസര്‍ കണിവെള്ളരി തയാറാക്കി വിളവെടുത്തു. കരുളായിയിലെ തലക്കോട്ടുപുറം നാസര്‍ എന്ന യുവ കര്‍ഷകനാണ് ഇത്തവണ ഒന്നര ടണ്‍ കണിവെള്ളരി തന്റെ അഞ്ച് സെന്റോളം വരുന്ന സ്ഥലത്തുനിന്നും വിളവെടുത്തത്.
നാടന്‍ കണിവെള്ളരിക്ക് പുറമെ അത്യുല്‍പാദന ശേഷിയുള്ള ഹിരണ്യ വിത്തുകൂടി നട്ടാണ് നാസര്‍ വെള്ളരി കൃഷി വികവാര്‍ന്നതാക്കിയത്. കരുളായി വെജിറ്റബിള്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് കൂടിയായ നാസറിന്റെ മേല്‍നോട്ടത്തിലാണ് കൃഷി ഭവന്റെ നേതൃത്വത്തിലുള്ള ജൈവ പച്ചക്കറി വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെയും വിഷുവിനോടനുബന്ധിച്ച് കുടുംബശ്രീ പഞ്ചായത്തില്‍ നടത്തുന്ന ചന്തയിലും സുഹൃത്തുക്കളുടെ വ്യാപാര സ്ഥാപനം വഴിയും വിപണനം നടത്താനാണ് തീരുമാനം.
വെള്ളരിയെ കൂടാതെ എട്ട് ഏക്കറോളം സ്ഥലത്ത് പയര്‍, കുമ്പളം, വെ@, തണ്ണിമത്തന്‍ തുടങ്ങിയവ നാസര്‍ കൃഷി ചെയ്തിട്ടു@്. വിഷുവിനോടനുബന്ധിച്ച് വെള്ളരിയോടപ്പം പയറും, വെ@യുമാണ് നാസര്‍ വിപണയിലിറക്കുന്നത്. കൃഷിയുടെ വിളവെടുപ്പ് കര്‍ഷകനായ നാസര്‍ തന്നെ ഉദ്ഘാടനം ചെയ്തു. കരുളായി കൃഷി ഭവനിലെ സീനിയര്‍ കൃഷി അസിസ്റ്റന്റ് സി.സി സുനില്‍, കര്‍ഷകര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."