സി.പി.എമ്മും ബി.ജെ.പിയും ലയിക്കുന്നതാണ് അഭികാമ്യം: കെ.എം ഷാജി എം.എല്‍.എ
നിലമ്പൂര്‍: സി.പി.എമ്മും ബി.ജെ.പിയും ലയിക്കുന്നതാണ് അഭികാമ്യമെന്ന് കെ.എം ഷാജി എം.എല്‍.എ. നിലമ്പൂര്‍ താണിപ്പൊയിലില്‍ മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയെ നിരന്തരം അപമാനിക്കുന്നതിലൂടെ തെളിയുന്നത് മാര്‍കിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മനോ വൈകൃതമാണെന്നും മലപ്പുറം ജില്ലയെ കുറിച്ച് ഏത് കാര്യത്തിലും സഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന നുണകളാണ് സി.പി.എമ്മും പ്രചരിപ്പിക്കുന്നത്.
ഇവിടെ നടക്കുന്ന സമരങ്ങളെ തീവ്രവാദ ചാപ്പകുത്തുകയാണ്. എന്നാല്‍ ഇതിലേറെ രൂക്ഷമായ സമരം കണ്ണൂരില്‍ നടക്കുമ്പോള്‍ അതിനെ പരമാവധി വയല്‍കഴുകന്‍മാര്‍ എന്ന വിമര്‍ശനത്തില്‍ ഒതുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന സി.പി.എമ്മിന് എങ്ങിനെയാണ ന്യൂനപക്ഷ സംരക്ഷകരാകാന്‍ സാധിക്കുക. സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നുകില്‍ അവര്‍ക്ക് വഴിപെട്ടു നില്‍ക്കണം. അല്ലെങ്കില്‍ അവര്‍ ചോദിക്കുന്ന കപ്പം നല്‍കണം. സി.പി.എമ്മും ബിജെപിയും തമ്മിലുള്ള അന്തരം ഇല്ലാതായിട്ടുണ്ട്. കേരളത്തില്‍ അവര്‍ ഒരുമിച്ചുനില്‍ക്കുകയാണ് നല്ലതെന്നും ഷാജി പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം ഷറഫുദ്ദീന്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മാഈല്‍ മൂത്തേടം, കെ.ടി കുഞ്ഞാന്‍, പി.വി ഹംസ, ചീമാടന്‍ അബ്ദുസമദ്, അടുക്കത്ത് ഇസ്ഹാഖ്, നിയാസ് മുതുകാട്, സി.അന്‍വര്‍ ഷാഫി, കബീര്‍ മഠത്തില്‍, പി.പി കബീര്‍, അബൂബക്കര്‍ ചീമാടന്‍, അബൂബക്കര്‍ രാമംകുത്ത് സംസാരിച്ചു. ഗ്രീന്‍ഗാര്‍ഡ് പ്രകടനത്തിന് ഹസ്‌കര്‍ രാമംകുത്ത്, ഇല്ലിക്കല്‍ ബാബു, എ.പി ആരിഫ്, സിറാജ് അടുക്കത്ത്, ഹസ്‌കര്‍ മാടമ്പി, അനീഷ് ചാലിയന്‍, പി.ടി റൂന്‍സ്‌കര്‍, കെ.പി ഷബീര്‍, അജ്മല്‍, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."