അധ്യാപകന്റെ സ്‌നേഹ സമ്മാനം: ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്തിനു സമര്‍പ്പിച്ചു
ചെറുവത്തൂര്‍: വിരമിക്കുന്ന അധ്യാപകന്റെ സ്‌നേഹസമ്മാനമായി വിദ്യാലയത്തിനു ജൈവവൈവിധ്യ ഉദ്യാനം സമര്‍പ്പിച്ചു. ഓലാട്ട് കെ.കെ.എന്‍.എം.എ യു.പി സ്‌കൂള്‍ അധ്യാപകനായ ടി. നാരായണനാണ് വിദ്യാലയത്തിനു ജൈവവൈവിധ്യ ഉദ്യാനം നിര്‍മിച്ചു നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്യാനം വിദ്യാലയത്തിനു സമര്‍പ്പിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷം, യാത്രയയപ്പു സമ്മേളനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍, കെ. നാരായണന്‍, എം. ഗംഗാധരന്‍, ടി.എം സദാനന്ദന്‍, കെ. നാരായണന്‍, എ.വി മാധവന്‍ നായര്‍, കെ. പ്രഭാകരന്‍, കെ.വി ഗിരിജ, പി.വി ചന്ദ്രശേഖരന്‍, കുമാര്‍ അഭിറാം, സി.പി വാസുദേവന്‍ നമ്പൂതിരി, ടി. നാരായണന്‍, സി.വി നാരായണന്‍, പി. പത്മാക്ഷി സംസാരിച്ചു. നിരവധി ഔഷധ സസ്യങ്ങളും ചിത്രശലഭങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്ന രീതിയിലുള്ള ചെടികളുമാണ് നാരായണന്‍ മാസ്റ്റര്‍ സമ്മാനിച്ച ഉദ്യാനത്തില്‍ ഉള്ളത്. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ശില്‍പവും പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."