HOME
DETAILS

വികസനത്തിനു പ്രാദേശിക സര്‍ക്കാരുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

  
backup
April 13 2018 | 08:04 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%b0

 

കര്‍മ്മന്തോടി: നാടിന്റെ വികസനത്തിനു പ്രാദേശിക സര്‍ക്കാരുകളുടെ പങ്കാളിത്തംഉറപ്പു വരുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം കര്‍മ്മന്തോടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യ മന്ത്രി.
റോഡ് വികസനം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ആദ്യം കയ്ക്കുന്നതും പിന്നീട് മധുരിക്കുന്നതും പോലെയാണ്. എല്ലാ സംസ്ഥാനങ്ങളിലും റോഡിനും മറ്റു അനുബന്ധ വികസനങ്ങള്‍ക്കും റോഡ് വിട്ടു കൊടുക്കുമ്പോള്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെ മുഖ്യ മന്ത്രി പരോക്ഷമായി വിമര്‍ശിച്ചു.
വികസനകുതിപ്പിനു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മുതല്‍ തയാറെടുക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ വിചരിച്ചതു പോലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഈ അവസ്ഥ മാറണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടു സഹിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തിനു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നതു മാതൃകപരമായ പ്രവര്‍ത്തിയാണ്. അതിന്റെ ഉദാഹരണമാണ് കാറഡുക്കയില്‍ നിര്‍മിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം കാറഡുക്കയില്‍ സ്ഥാപിതമായത്.
നാടിന്റെ നന്മയെക്കരുതി കുറച്ചൊക്കെ ഭൂമി വിട്ടുനല്‍കാന്‍ തയാറാകുന്നത് മാതൃകാപരമാണെന്നും അത്തരമൊരു മാതൃകാപരമായ സമീപനമാണ് കാറഡുക്കയില്‍ ബ്ലോക്ക് പഞ്ചായത്തിനായി ഭൂമി സൗജന്യമായി നല്‍കിയതിലൂടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. 2018-19 വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്റെ ഉദ്ഘാടനവും വനിതാ കാന്റീന്‍ തറക്കല്ലിടലും പി. കരുണാകരന്‍ എം.പി നിര്‍വഹിച്ചു.
സംസ്ഥാനതല കേരളോത്സവ വിജയികളെ ചടങ്ങില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അനുമോദിച്ചു. കരാറുകാരന്‍ സുബിന്‍ ആന്റണിക്കു ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഉപഹാരം നല്‍കി ആദരിച്ചു.
അഡിഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ വി.എസ് സന്തോഷ്‌കുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി. സ്വപ്ന, സി. രാമചന്ദ്രന്‍, എ. മുസ്തഫ ഹാജി, ഖാലിദ് ബെള്ളിപ്പാടി, പി.ജെ ലിസി, എം.ലത, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ കുമാരന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി ഉഷ, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. ഉഷ, പി.കെ ഗോപാലന്‍, ബിന്ദു ശ്രീധരന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുന്ദര, സത്യവതി, എം. ശ്രീധര, കെ. വാരിജാക്ഷന്‍, ജെ. വത്സല, ലില്ലി തോമസ്, കെ.ടി രാഗിണി, എച്ച്. ശങ്കരന്‍, കെ.പി സുജല, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍പ്രസിഡന്റ് ബി.എം പ്രദീപ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago