HOME
DETAILS

സെന്‍കുമാറിനെതിരായ വ്യാജ മെഡിക്കല്‍ രേഖ കേസ് ഹൈക്കോടതി റദ്ദാക്കി

  
backup
April 13 2018 | 11:04 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8-3

കൊച്ചി: മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.

2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത സെന്‍കുമാര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് കേസ്. ഈ കേസില്‍ വിജിലന്‍സ് നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി നേരത്തെ തന്നെ വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദ് ആക്കുകയും സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.


കേസെടുത്ത പൊലിസിനെതിരേയും ഹൈക്കോടതി വിമര്‍ശനമുന്നയിച്ചു. ഡി.ജി.പിയായിരിക്കെ പകുതി വേതന അവധിയെടുത്തശേഷം തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലെ പ്രഫ. വി.കെ അജിത്കുമാറില്‍ നിന്നും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധി പരിവര്‍ത്തിത അവധിയായി മാറ്റാന്‍ അപേക്ഷ നല്‍കിയെന്നാണ് സെന്‍കുമാറിനെതിരായ പരാതി. അവധിക്കാലയളവില്‍ മുഴുവന്‍ വേതനവും ലഭിക്കുന്നതിനുവേണ്ടി വ്യാജ രേഖകള്‍ ചമച്ചതായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആണ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ എ.ജെ സുക്കാര്‍നോ നല്‍കിയ പരാതിയിലായിരുന്നു നടപടി.

സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടര്‍ന്ന് 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ അവധിയിലായിരുന്നു. ഇക്കാലയളവില്‍ അര്‍ധവേതന അവധിയെടുക്കുന്നതിന് ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

പിന്നീട് തന്റെ അര്‍ധവേതന അവധി പരിവര്‍ത്തിത അവധിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഫെബ്രുവരി ആറിന് സര്‍ക്കാരിനു കത്തുനല്‍കി. ഗവ. ആയുര്‍വേദ കോളജിലെ ഡോ. വി.കെ അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഒപ്പം നല്‍കിയിരുന്നു. ഈ രേഖകള്‍ വ്യജമാണെന്നായിരുന്നു പരാതി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago
No Image

ലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ

uae
  •  3 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം

Kerala
  •  3 months ago
No Image

അയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

National
  •  3 months ago
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 months ago