അംബേദ്കര്‍ ജയന്തി ഇന്ന്: യു.പിയിലും ഹരിയാനയിലും പ്രതിമ തകര്‍ത്തു, സുരക്ഷാ സംവിധാനം പാളിച്ചയില്‍
ലഖ്‌നോ: ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കറിന്റെ 127-ാം ജന്മവാര്‍ഷികം ഇന്ന്. അതിനിടെ കഴിഞ്ഞ ദിവസവും രാജ്യത്ത് രണ്ട് അംബേദ്കര്‍ പ്രതിമകള്‍ തകര്‍ത്തു. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലും ഹരിയാനയിലെ അംബാലയിലുമാണ് പ്രതിമകള്‍ നശിപ്പിച്ചത്.
സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ലെന്ന് പൊലിസ് പറഞ്ഞു. തല തകര്‍ത്ത നിലയിലാണ് ഹരിയാനയിലെ പ്രതിമ. കാല്‍ തകര്‍ത്തെറിഞ്ഞ നിലയിലാണ് ഉത്തര്‍പ്രദേശിലേത്.
രാജ്യത്ത് അംബേദ്കര്‍ പ്രതിമ തകര്‍ക്കുന്നത് വ്യാപകമായതോടെ എല്ലായിടത്തും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കനത്ത സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. നാളെ വരെ പ്രതിമകള്‍ക്ക് സുരക്ഷയൊരുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. അതിനിടെയാണ് ജന്മദിനത്തിന്റെ തലേദിവസം രണ്ട് പ്രതികമള്‍ക്കു നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ഇനിയും പ്രതിമകള്‍ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കനത്ത സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മീററ്റില്‍ ഇന്നു രാത്രി 10 മണി മുതല്‍ നാളെ രാത്രി എട്ടു മണിവരെ മൊബൈല്‍ സര്‍വീസ് റദ്ദാക്കി. മീററ്റ് ജില്ലാ കലക്ടര്‍ അനില്‍ ധിന്‍ഗാരയുടേതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."