60 തസ്തികകളില്‍ ഒഴിവുകള്‍
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് ഏക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഏഴിന് വിവിധ തസ്തികകളിലേക്ക് അഭിമുഖം സംഘടിപ്പിക്കുന്നു. പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്കും, ഗവണ്‍മെന്റ് പ്രോജക്റ്റിലേക്കും, വിവിധ മെഡിക്കല്‍ ഷോപ്പുകളിലേക്കും ഒഴിവുള്ള 60 വിവിധ തസ്തികകളിലേക്കാണ് അഭിമുഖം.പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ബിസിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജര്‍ : യോഗ്യത - ഡിഗ്രി, സെയില്‍സ്മാര്‍ക്കറ്റിംഗ് മുന്‍പരിചയം അഭികാമ്യം, പ്രായപരിധി : 20 നും 34നും മദ്ധ്യേ. ഓഫീസ് സ്റ്റാഫ് : യോഗ്യത - പ്ലസ് ടു, മെഡിക്കല്‍ ഷോപ്പില്‍ നിന്നുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം, പ്രായപരിധി : 20 നും 34നും മദ്ധ്യേ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ജൂണ്‍ ഏഴിന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 250-രൂപ .ഫോണ്‍ : 0491 2505435
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."