നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം: സര്‍ക്കാരിനു വിടാന്‍ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് യോഗത്തില്‍ തീരുമാനം
കൊല്ലം: നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടു. ഇന്നലെ കൊല്ലത്ത് നടന്ന മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. അഡൈ്വസറി ബോര്‍ഡില്‍ ചില വിഷയങ്ങളില്‍ എതിര്‍പ്പുണ്ടായതിനാലാണു ശമ്പളപരിഷ്‌കരണം സംബന്ധിച്ച അന്തിമ തീരുമാനം ബോര്‍ഡ് യോഗം സര്‍ക്കാരിന് വിട്ടത്.
നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപ എന്നത് സംരക്ഷിക്കുമെന്നു ശമ്പളം നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട മിനിമം വേതന കമ്മിറ്റി വ്യക്തമാക്കി. സുപ്രിംകോടതിയും സര്‍ക്കാരും നിശ്ചയിച്ചതില്‍ മാറ്റം ഉണ്ടാവില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ പി.കെ ഗുരുദാസന്‍ പറഞ്ഞു. എന്നാല്‍ കരടു നിര്‍ദേശത്തില്‍ അലവന്‍സ് സംബന്ധിച്ച വിഷയങ്ങളില്‍ തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) ആരോപിച്ചു. കമ്മിറ്റിയുടെ ശുപാര്‍ശയില്‍ വ്യക്തതയില്ലെന്നും സമരം ആരംഭിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. അവ്യക്തത തുടരുന്നതിനാല്‍ പ്രഖ്യാപിച്ച സമരത്തില്‍ ഉറച്ചുനില്‍ക്കും. കൂടാതെ 16 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തും. 24നുള്ളില്‍ കരട് വിജ്ഞാപനം തിരുത്തിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കരടു നിര്‍ദേശത്തിലെ ശമ്പളം മുന്‍കാല പ്രാബല്യത്തില്‍ ലഭിക്കണമെന്നും യു.എന്‍.എ നേതാക്കള്‍ ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങളിലെ ഏതു കാര്യത്തെക്കുറിച്ചാണു തര്‍ക്കമെന്നോ, നിര്‍ദേശങ്ങള്‍ എന്തെല്ലാമാണെന്നോ വെളിപ്പെടുത്താന്‍ കഴിയില്ലെന്നു ചെയര്‍മാന്‍ പി.കെ ഗുരുദാസന്‍ പറഞ്ഞു. എന്നാല്‍ 50 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികളെ മൂന്നു തട്ടുകളാക്കി അലവന്‍സ് നല്‍കുമെന്ന സര്‍ക്കാരിന്റെ കരട് നിര്‍ദേശത്തിലാണ് വേതന ഉപദേശകസമിതിയില്‍ തര്‍ക്കമുണ്ടായതെന്നാണു വിവരം. അലവന്‍സ് ലഭിക്കാനുള്ള കുറഞ്ഞ കിടക്കകളുടെ എണ്ണം 50 ല്‍ നിന്ന് വര്‍ധിപ്പിച്ചാല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചിരുന്നു.
അലവന്‍സ് ലഭിക്കാനുള്ള കുറഞ്ഞ പരിധി 100 കിടക്കകളായി കൂട്ടാനും അതിനു മുകളിലുള്ള ആശുപത്രികളെ കിടക്കകളുടെ എണ്ണം അനുസരിച്ച് ആറു തട്ടുകളായി തിരിക്കാനുമുള്ള ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ടാണ് അന്തിമ തീരുമാനത്തിനായി സര്‍ക്കാരിന് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."