HOME
DETAILS
MAL
മലബാര്‍ മെഡി. കോളജ്: 10 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് സര്‍ക്കാര്‍
backup
April 14 2018 | 00:04 AM
ന്യൂഡല്‍ഹി: പ്രവേശനനടപടികള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 2016- 17ല്‍ സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം ലഭിച്ച കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയായി. ഇന്നലെ വാദംനടക്കുന്നതിനിടെ 10 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന നിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്.
സമയ പരിധിക്കു ശേഷമാണ് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതെന്നും ഇവര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. സമാന സാഹചര്യം ഉണ്ടായിരുന്ന കണ്ണൂര്‍ കരുണ പ്രവേശനത്തെ അനുകൂലിച്ച സര്‍ക്കാര്‍ മലബാര്‍ കേസില്‍ നിലപാട് മാറ്റിയത് ശ്രദ്ധേയമാണ്.
ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കേസ് വിധി പറയാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."