കത്വ സംഭവം: രാജ്യത്തിന്റെ ദുരവസ്ഥയെന്ന് എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: വിദ്വേഷ രാഷ്ട്രീയത്തിലൂടെ മുതലെടുപ്പ് നടത്തുന്ന സംഘ്പരിവാര്‍ അക്രമിസംഘത്തിന്റെ ഏറ്റവും നീചമായ പ്രവര്‍ത്തനമാണ് ജമ്മു കശ്മിരിലെ എട്ടുവയസുകാരിയുടെ പീഡന കൊലപാതകമെന്ന് എസ്.കെ. എസ്.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ പറഞ്ഞു. എട്ട് വയസുള്ള ബാലികയെ ക്ഷേത്രത്തില്‍ കൊണ്ടുപോയി എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാന്‍ ബി.ജെ. പി മന്ത്രിമാര്‍ പോലും രംഗത്തു വന്നത് രാജ്യം എത്തിപ്പെട്ട ദുരവസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ആരാധനാലയങ്ങള്‍ പോലും ഇത്തരം വൃത്തികേടുകള്ക്കുപയോഗിക്കുന്നവരെ യഥാര്‍ഥ ഹൈന്ദവ വിശ്വാസികള്‍ തള്ളിപ്പറയണം.
കുറ്റവാളികള്‍ക്ക് എത്രയും വേഗത്തില്‍ പരമാവധി ശിക്ഷ നല്കി മാതൃക കാണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."