HOME
DETAILS

സ്‌നേഹം കാരുണ്യഭവനമായി; അനില്‍കുമാറിന്റെ കുടുംബത്തിന് ഇനി അന്തിയുറങ്ങാം

  
backup
June 04 2016 | 23:06 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

പാലക്കാട്: മാനവ സ്‌നേഹത്തിന് മുന്നില്‍ മതവും ജാതിയും കക്ഷിരാഷ്ട്രീയ വര്‍ഗവര്‍ണങ്ങളും തടസ്സമല്ലെന്ന് തെളിയിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് മതേതര കേരളത്തിന് ഒരിക്കല്‍കൂടി മാതൃകയായി. വൈദ്യുതി ജോലിക്കിടെ ഷോക്കേറ്റ് മരിച്ച പുതുപ്പരിയാരം മദ്രസാനഗര്‍ സ്വദേശി അനില്‍കുമാറിന്റെ കുടുംബത്തിന് കിടന്നുറങ്ങാന്‍ തണല്‍ നല്‍കി കാരുണ്യഭവന നിര്‍മാണപരമ്പരയില്‍ മറ്റൊരു ഭവനംകൂടി കൈമാറി. മുസ്‌ലിംലീഗ് അഖിലേന്ത്യാട്രഷററും നിയമസഭാ പാര്‍ട്ടിലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ രാവിലെ അനില്‍കുമാറിന്റെ മൂന്നംഗ കുടുംബത്തിന് ബൈത്തുറഹ്മയുടെ താക്കോല്‍ കൈമാറിയപ്പോള്‍ പ്രകൃതിപോലും മഴയുടെ രൂപത്തില്‍ സ്‌നേഹവര്‍ഷം ചൊരിഞ്ഞുനിന്നു. പുതുപ്പരിയാരം താഴേമുരളി അഞ്ചാംവാര്‍ഡിലെ മൂന്നേമുക്കാല്‍ സെന്റ്സ്ഥലത്ത് അടുക്കളയടക്കം നാലുമുറികളോടെ കാരുണ്യഭവനം കൈമാറുമ്പോള്‍ പ്രദേശത്തെ  ആബാലവൃദ്ധം ജനങ്ങളും അനില്‍കുമാറിന്റെ ഉറ്റവരും സ്‌നേഹക്കണ്ണീര്‍ പൊഴിച്ചു. നേപ്പാളില്‍ നിന്ന് മുമ്പ് പാലക്കാട്ടെ എഫ്.സി.ഐ ഗോഡൗണിലേക്ക് കാവല്‍ക്കാരനായി എത്തിയ കുടുംബത്തിലെ മൂന്നാംതലമുറയാണ് അനില്‍കുമാറിന്റേത്
നാലുവര്‍ഷം മുമ്പാണ് മദ്രസാനഗര്‍ വാര്‍ഡിലെ എഫ്.സി.ഐ തൊഴിലാളിയായ കിഷോര്‍കുമാറിന്റെ ഏകപുത്രന്‍ അനില്‍കുമാര്‍ 24-ാം വയസ്സില്‍ അകാലമൃത്യുവരിച്ചത്. പ്രദേശത്തെ മുസ്‌ലിം യൂത്ത്‌ലീഗിന്റെ സജീവപ്രവര്‍ത്തകനായിരുന്ന അനില്‍കുമാറിന്റെയും കുടുംബത്തിന്റെയും ചോര്‍ന്നൊലിക്കുന്ന ഓലക്കുടില്‍ ബൈത്തുറഹ്മയാക്കി മാറ്റാന്‍ രണ്ടുവര്‍ഷം മുമ്പ് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു.
റിയാദ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ അനിലിന്റെ അമ്മ ഭവാനിയും സഹോദരി വിവാഹിതയായ അനിലയും (22) മറ്റും സന്നിഹിതരായി. 'അനില്‍ഭവനം-ബൈത്തുറഹ്മ' എന്ന പേരിലുള്ള വീടിന്റെ പൂമുഖത്ത് നിലവിളക്ക് കൊളുത്തിയാണ് കുടുംബാംഗങ്ങള്‍ അകത്തേക്ക് ആദ്യചുവടുവെച്ചത്. പിന്നാക്കാവസ്ഥ മാത്രം പരിഗണിച്ച് ജാതിമത കക്ഷി പരിഗണനകള്‍ക്കതീതമായാണ് മുസ്‌ലിംലീഗ്  സംസ്ഥാനത്തുടനീളം ബൈത്തുറഹ്മകള്‍ നിര്‍മിച്ച് നല്‍കുന്നതെന്നും ഈ മഹത്തായ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും കുഞ്ഞാലിക്കുട്ടി  പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. മതസൗഹാര്‍ദ്ദമാണ് കേരളത്തിന്റെ കൈമുതല്‍. ജനങ്ങളെ സേവിക്കുന്ന കാര്യത്തില്‍ മുസ്‌ലിംലീഗിന് തെരഞ്ഞെടുപ്പുകള്‍ നോക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് നാസര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ കരീം, ജനറല്‍സെക്രട്ടറി കളത്തില്‍ അബ്ദുല്ല, ജില്ലാ ഭാരവാഹികളായ എം.എം ഹമീദ്, സി.കെ അബ്ദുല്ല മാസ്റ്റര്‍, കെ.യു.എം താജുദ്ദീന്‍, കെ.ടി.എ ജബ്ബാര്‍, പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് റഷീദ് ആലായന്‍, എം.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് മാടാല മുഹമ്മദലി, ഒ.കുഞ്ഞിമുഹമ്മദ്, പി.ടി.എം ഫിറോസ്, പി.എസ് ഷബീറലി, ഇക്ബാല്‍ പുതുനഗരം, റഷീദ് മുത്തനില്‍, ഡോ.അഷ്‌റഫ് നല്ലേപ്പിള്ളി, മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ് മണ്ഡലം ഭാരവാഹികള്‍ ്തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത്‌ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി സി.എ സാജിത് സ്വാഗതവും ട്രഷറര്‍ ഹുസൈന്‍ കോളശ്ശേരി നന്ദിയും പറഞ്ഞു. റിയാദ് കെ.എം.സി.സി നേതാക്കളായ ശുഐബ് തങ്ങള്‍, മുഹമ്മദലിഹാജി എന്നിവര്‍ ഫണ്ട് കൈമാറി. ജില്ലയില്‍ ഇത് രണ്ടാമത്തെ ബൈത്തുറഹ്മയാണ് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി നിര്‍മിച്ചുനല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago