HOME
DETAILS

പാറ്റൂര്‍ ഭൂമിക്കേസ്: ലോകായുക്തയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  
backup
April 14 2018 | 01:04 AM

%e0%b4%aa%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%8b

കൊച്ചി: വിവാദമായ പാറ്റൂര്‍ ഭൂമിക്കേസിലുള്‍പ്പെട്ട 4.356 സെന്റ് സ്ഥലം തിരിച്ചു പിടിക്കണമെന്ന ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
സ്ഥലം സര്‍ക്കാരിനേറ്റെടുക്കാമെന്ന ലോകായുക്തയുടെ ഏപ്രില്‍ പത്തിലെ ഉത്തരവിനെതിരേ സ്വകാര്യ ബില്‍ഡറായ ആര്‍ടെക് റിയല്‍ട്ടേഴ്‌സ് നല്‍കിയ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പാറ്റൂരില്‍ ആര്‍ടെക് റിയല്‍ട്ടേഴ്‌സിന്റെ ഫഌറ്റ് നിര്‍മാണത്തിനായി വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി നല്‍കിയത് വഴി സര്‍ക്കാരിന് 16.635 സെന്റ് ഭൂമി നഷ്ടമായെന്നാണ് കേസ്. ഇതില്‍ 12.279 സെന്റ് സ്ഥലം നേരത്തെ ലോകായുക്തയുടെ ഉത്തരവു പ്രകാരം ജില്ലാ കലക്ടര്‍ ഏറ്റെടുത്തിരുന്നു.
ബാക്കി 4.356 സെന്റ് കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത നല്‍കിയ നിര്‍ദേശമാണ് ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പാറ്റൂരിലെ ഫഌറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് ആമയിഴഞ്ചാന്‍ തോടിനോടു ചേര്‍ന്നുള്ള സ്ഥലമാണ് ഇപ്പോള്‍ ഏറ്റെടുക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചിട്ടുള്ളത്. ഫഌറ്റിന്റെ ഒരു ഭാഗം ഈ ഭൂമിയിലാണ്.
സ്ഥലമേറ്റെടുക്കുമ്പോള്‍ ഈ ഭാഗം പൊളിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ടെക് ഹരജി നല്‍കിയത്. പാറ്റൂരിലെ വിവാദ ഭൂമിയില്‍ പൈപ്പ് മാറ്റിയിട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ തുടങ്ങിയവരെ ഫെബ്രുവരി ഒന്‍പതിന് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സ്ഥലം കൈയേറിയ വിഷയത്തില്‍ ലോകായുക്തക്ക് നടപടി തുടരാമെന്നും വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് സ്ഥലം ഏറ്റെടുക്കാന്‍ ലോകായുക്ത നിര്‍ദേശിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് 

latest
  •  a month ago
No Image

ഹൈദരാബാദിൽ ഭക്ഷ്യവിഷബാധ ; റോഡരികിൽ നിന്ന് മോമോസ് കഴിച്ച് ഒരാൾ മരിച്ചു; 25 പേർ ആശുപത്രിൽ

National
  •  a month ago
No Image

മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു

Kerala
  •  a month ago
No Image

മകൻ മരിച്ചതറിയാതെ അന്ധരായ വൃദ്ധ ദമ്പതികൾ; മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 5 ദിവസങ്ങൾ

latest
  •  a month ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

uae
  •  a month ago
No Image

വീടിനു സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

പി പി ദിവ്യയെ പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്‍റെ കുടുംബം

Kerala
  •  a month ago
No Image

കുവൈത്തില്‍ രണ്ട് പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

Kuwait
  •  a month ago
No Image

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്

Kerala
  •  a month ago