മന്ത്രി എ.കെ.ബാലന് അട്ടപ്പാടിയിലെ ഊരുകള്‍ സന്ദര്‍ശിച്ചു
അഗളി: നിയമ, സാംസ്ക്കാരിക, പട്ടിക ജാതി വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന് അട്ടപ്പാടിയിലെ ഊരുകള്‍ സന്ദര്‍ശിച്ചു . ഷോലയൂരിലെ മൂലഗംഗ ഊരിലെത്തിയ മന്ത്രിയെ ആദിവാസികള്‍ തനതു നൃത്തച്ചുവടുകളുമായി സ്വീകരിച്ചു. ആദിവാസികളുമായി ഊരിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത മന്ത്രി അവര്‍ക്ക് എല്ലാവിധ ക്ഷേമ പ്രവര്‍ത്തനങ്ങളും ഉറപ്പ് നല്കി. ഊരുവാസികളില്‍ നിന്ന് പരാതിയും മന്ത്രി സ്വീകരിച്ചു.
തുടര്‍ന്ന് വെച്ചുപതി, വെള്ളംകുളം തുടങ്ങിയ ഊരുകളിലും മന്ത്രി സന്ദര്‍ശനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യത്തിനായി മിനി കെ.എസ്.ആര്.ടി.സി ബസ് നല്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. വായനാ സൗകര്യം ഒരുക്കുന്നതിനായി ലൈബ്രററി തുടങ്ങുന്നതിന് സഹായം നല്‍കും.
വിദ്യാര്‍ത്ഥികള്‍ക്ക് സ്പോര്‍ട്സ് കിറ്റ് നല്കുന്ന കാര്യവും പരിഗണിക്കും. ആനയുടെ ശല്യം കുറയ്ക്കുന്നതിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നത് സംബന്ധിച്ച ആദിവാസികളുടെ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."