ഭയപ്പെടരുത്; നീതിക്കുവേണ്ടി പ്രതികരിക്കുക: മുസ്‌ലിംലീഗ്
മലപ്പുറം: പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടമാനഭംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ കുറ്റക്കാരെ സംരക്ഷിക്കാനും പരാതിക്കാരെ കൊലപ്പെടുത്താനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്.
ലോകം ഇരയാക്കപ്പെട്ട പെണ്‍കുഞ്ഞിനായി പ്രാര്‍ഥനയില്‍ മുഴുകിയപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ പ്രകടനം നടത്തുകയാണ് ബി.ജെ.പി മന്ത്രിമാരും നേതാക്കളും ചെയ്തത്. രാജ്യത്തിനുതന്നെ അപമാനകരമായ പ്രവൃത്തിയാണിത്. ഉത്തര്‍പ്രദേശിലെ ഉന്നോവ കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ എം.എല്‍.എയെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയത് മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് തന്നെയാണ്. പരാതി ഉന്നയിച്ചെത്തിയ ഇരയുടെ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
സാധാരണക്കാരില്‍ ഭയംനിറച്ച് നിശബ്ദരാക്കുകയെന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങള്‍. ഫാസിസ്റ്റ് ഭരണത്തിന്റെ ഭീകരമുഖമാണ് യഥാര്‍ഥത്തില്‍ പുറത്ത് വന്നിരിക്കുന്നത്.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ജീവിതം അനുദിനം ദുസഹമാകുകയാണ്. കോര്‍പറേറ്റുകള്‍ക്കും സവര്‍ണര്‍ക്കും വേണ്ടി മാത്രം ഭരണം നടത്തുകയും അതിന് ന്യൂനപക്ഷങ്ങളുടെയും ദലിതരുടെയും രക്തമൊഴുക്കുകയുമാണ് മോദി ചെയ്യുന്നത്. ഇത്തരം പാര്‍ശ്വവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരേ ഭയപ്പെടാതെ ആവശ്യമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയാണ് ജനാധിപത്യ മതേതര വിശ്വാസികള്‍ ചെയ്യേണ്ടത്. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ പ്രകടനവും ബഹുജന സംഗമവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."