ബോബ് ഡിലന് താമസിച്ച മുറിയുടെ വാതില്‍ ലേലത്തില്‍ സ്വന്തമാക്കിയത് 65 ലക്ഷം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായകനും ഗാനരചയിതാവും നൊബേല്‍ ജേതാവുമായ ബോബ് ഡിലന് താമസിക്കുന്ന മുറിയിലേക്കുള്ള കവാടം ലേലത്തില്‍ പോയത് ഒരു ലക്ഷം ഡോളറിന്(ഏകദേശം 65,27,930 രൂപ). ന്യൂയോര്‍ക്കിലെ ഏറെ പ്രശസ്തമായ ചെല്‍സിയ ഹോട്ടലിലെ മുറിയുടെ വാതിലാണ് ലേലത്തില്‍ വച്ചത്. ഇത്തരത്തില്‍ വര്‍ഷങ്ങളായി പ്രമുഖ സംഗീതജ്ഞരും സാഹിത്യകാരന്മാരും നടന്മാരും താമസിച്ച ഹോട്ടലിലെ 50ഓളം മുറികളുടെ വാതിലുകളും ലേലത്തില്‍ വച്ചിരുന്നു.
ഗായകരായ ജാനിസ് ജോപ്ലിന്, ലയനോഡ് കോഹന് എന്നിവര്‍ പ്രണയകാലത്ത് താമസിച്ചിരുന്ന മുറിയുടെ കവാടം 85,000 ഡോളറിനാണു ലേലത്തില്‍ വിറ്റത്. കനേഡിയന്‍ ഗായികയായ ജോണി മിച്ചല്‍ താമസിച്ച മുറിയുടെ കവാടവും അത്രതന്നെ തുക സ്വന്തമാക്കി.
1980കളില്‍ നിര്‍മിക്കപ്പെട്ട ഹോട്ടല്‍ തലമുറകളായി വിവിധ എഴുത്തുകാരുടെയും ഗായകരുടെയും ബുദ്ധിജീവികളുടെയും സ്ഥിരം കേന്ദ്രമായിരുന്നു. വിഖ്യാത അമേരിക്കന്‍ എഴുത്തുകാരായ മാര്‍ക്ക് ടൈ്വനും ടോം വോള്ഫെയും സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന് ആര്‍തര്‍ സി. ക്ലാര്‍ക്കും ഇവിടെ താമസിച്ച് പുസ്തകങ്ങള്‍ രചിച്ചിരുന്നു.
അമേരിക്കന്‍ നോവലിസ്റ്റ് ജാക്ക് കെറോക്ക് തന്റെ ക്ലാസിക് കൃതിയായ 'ഓണ്‍ ദ റോഡ് ' രചിച്ചത് ഇതേ ഹോട്ടലില്‍ വച്ചു തന്നെയായിരുന്നു.
1950 കാലഘട്ടത്തില്‍ അദ്ദേഹം താമസിച്ച ഹോട്ടല്‍ മുറിയുടെ വാതില്‍ 30,000 ഡോളറിനാണ് ലേലത്തില്‍ വിറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."