HOME
DETAILS
MAL
പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി
backup
April 14 2018 | 01:04 AM
ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ കത്വയില്‍ ബാലികയെ കൂട്ടബലാത്സംഗംചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി.
ഇന്നലെ രാവിലെ യൂട്യൂബില്‍ പോസ്റ്റ്ചെയ്ത ഹ്രസ്വ വിഡിയോയിലൂടെയാണ് വിഷയത്തില്‍ കേന്ദ്രമന്ത്രി പ്രതികരിച്ചത്. സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട അവര്‍, കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്നും 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം (പോക്സോ) ഭേദഗതിചെയ്യുമെന്നും അറിയിച്ചു.
പ്രതികള്‍ക്കു വധശിക്ഷനല്കാന് ആവശ്യപ്പെടുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിന്നാലെ യൂട്യൂബില്‍ നിന്ന് വിഡിയോ നീക്കംചെയ്യുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."