വര്‍ഗീയതക്കെതിരേയുള്ള മരുന്നായി മതത്തെ ഉപയോഗിക്കണം: സമദാനി
പുനലൂര്‍: വര്‍ഗ്ഗീയതയ്‌ക്കെതിരേയുള്ള മരുന്നായി മതത്തെ ഉപയോഗിക്കണമെന്ന് എം.പി അബ്ദുല്‍ സമദ് സമദാനി പറഞ്ഞു. ഇന്ത്യയില്‍ പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സ്വസ്ത ജീവിതം നഷ്ടമാകുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. വീടുകളിലും പാഠശാലകളിലും സമൂഹത്തിലും സമാധാനവും സ്വസ്തതയും നിലനില്‍ക്കണമെങ്കില്‍ ആക്രമികളെ നിലക്ക്‌നിര്‍ത്തണം.
അതിനായി മത നേതൃത്വവും ധാര്‍മിക നേതൃത്വവും സര്‍ക്കാരുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആസിഫ എന്ന പെണ്‍കുട്ടിയുടെ ദാരുണമായ അന്ത്യം മൃഗീയതയല്ല, പൈശാചികതയാണ്.
ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിന്ദുവാണ് ഗാന്ധി എന്നുള്ള സത്യം മനസിലാക്കാതെ പോകുന്നതാണ് ഇന്ത്യയുടെ ശാപമെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്റേയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പുനലൂര്‍ താലൂക്ക് കമ്മിറ്റികളുടേയും ആഭിമുഖ്യത്തില്‍ പുനലൂരില്‍ നടന്ന മാനവമൈത്രീ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുളത്തൂപ്പുഴ സലീം അധ്യക്ഷനായി. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, റവ. മോണ്‍. വിന്‍സന്റ് എസ്. ഡിക്രൂസ്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, എ യൂനസ് കുഞ്ഞ്, എം അബ്ദുല്‍ അസീസ്, എസ് താജുദീന്‍, കെ.എ റഷീദ്, ഐ.എ റഹീം സംസാരിച്ചു. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."