കണിയൊരുക്കുന്ന ഇത്തിരിക്കുഞ്ഞന്‍: ശ്രീകാര്യം സ്വദേശി രമേശിന്റെ ബോണ്‍സായി കണിക്കൊന്ന വേറിട്ട കാഴ്ച്ചയാകുന്നു
തിരുവനന്തപുരം: ശ്രീകാര്യം സ്വദേശിയായ എ. രമേശിന്റെ വീട്ടില്‍ വിഷുനാളിലെത്തുന്നവര്‍ക്ക് കണിയേകുന്നത് ഈ ഇത്തിരിക്കുഞ്ഞന്‍ കണിക്കൊന്നയാണ്. ബോണ്‍സായി കണിക്കൊന്ന ഈ വീടിന്റെ കണ്‍കുളിര്‍മയായിട്ട് എട്ടു വര്‍ഷമായി.
ഒരു സാധാരണ മനുഷ്യന്റെ അരയോളം മാത്രമേയുള്ളൂ അവന്റെ പൊക്കം. വലിയ വലിയ മരങ്ങളുടെ കുഞ്ഞന്‍ രൂപങ്ങള്‍ മാതൃകയാക്കി രമേശ് തന്നെയാണ് ഒരുക്കിയെടുത്തത്.
പതിനേഴു വര്‍ഷം മുന്‍പ് ഒരു വിഷുക്കാലത്ത് ഭാര്യയുടെ വീട്ടില്‍ പോയപ്പോഴാണ് അവിടെ പൂത്തുലഞ്ഞു നിന്ന കണിക്കൊന്ന ശ്രദ്ധയില്‍പ്പെട്ടത്.
സൂക്ഷിച്ചുനോക്കിയപ്പോള്‍ ചുവട്ടിലായി കിളിര്‍ത്തു വരുന്ന തൈ കണ്ടു. അതെടുത്തുകൊണ്ട് വരുമ്പോഴും ബോണ്‍സായി കണിക്കൊന്ന ഒരു പരീക്ഷണമായിരുന്നു.
2010ലെ വിഷുക്കാലത്ത് രമേശിന്റെ കണിക്കൊന്ന ഇലകള്‍ പൊഴിച്ചുചെടിക്കെന്തെങ്കിലും നാശം സംഭവിക്കുമോയെന്ന് ഭയന്നെങ്കിലും ഒന്നുമുണ്ടായില്ല. ചെന്നിത്തല സ്വദേശിയായ രമേശന്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് തലസ്ഥാന നഗരത്തിലെത്തിയത്.
ഓടു പാകിയ നിലത്ത് എന്തു ചെയ്യാമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് ഒരു എക്‌സിബിഷനില്‍ വച്ച് ബോണ്‍സായികളെക്കുറിച്ച് അറിഞ്ഞത്. ആല്‍ വര്‍ഗത്തില്‍പ്പെട്ട ബോണ്‍സായിലായിരുന്നു ബോണ്‍സായി വളര്‍ത്തലിന്റെ തുടക്കം.ഒരു ചെടി ബോണ്‍സായി ആകണമെങ്കില്‍ ചുരുങ്ങിയത് ഏഴു വര്‍ഷമെങ്കിലും ആവശ്യമാണ്.
രമേശിന്റെ ശ്രീകാര്യത്തെ വീട്ടില്‍ ഇന്നിപ്പോള്‍ ഇരുന്നൂറിലധികം ബോണ്‍സായികളുണ്ട്.
മുപ്പതു വയസു പ്രായമുള്ള കാറ്റാടി മരം മുതല്‍ ബോധി വൃക്ഷങ്ങള്‍, ബൊഗെയ്ന്‍വില്ല തുടങ്ങി നിരവധി കൗതുകങ്ങള്‍.
ഓള്‍ ഇന്ത്യാ റേഡിയോയിലെ ടെക്‌നിക്കല്‍ വിഭാഗം ഉദ്യോഗസ്ഥനാണ് രമേശ്. ഭാര്യ സജിതയും മക്കളായ ആര്‍. ദേവയാനിയും കാര്‍ത്തിക് സായിയും കൗതുക പരിപാലനത്തില്‍ രമേശിന് കൂട്ടായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."