കോലിയക്കോട്ടെ കിണറുകളില്‍ ഡീസലിന്റെ സാന്നിധ്യം: പെട്രോള്‍ പമ്പില്‍ ചോര്‍ച്ചയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്
പോത്തന്‍കോട് : കോലിയക്കോട് കലുങ്ക് ജങ്ഷനിലെ കിണറുകളില്‍ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നടത്തിയ പരിശോധനയില്‍ സമീപത്തെ സ്വകാര്യപെടോള് പമ്പില്‍ ചോര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്.
പ്രദേശത്തെ കിണറുകളില്‍ ഇന്ധന സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയ നാട്ടുകാര്‍ പോത്തന്‍കോട് പൊലിസിലും മാണിക്കല്‍ പഞ്ചായത്തിലും കോലിയക്കോട് വില്ലേജ് ഓഫിസര്‍ക്കും നെടുമങ്ങാട് തഹസീല്‍ദാര്‍ക്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് സമീപത്തെ പമ്പിലെ ടാങ്കില്‍ നിന്നാണ് ഇന്ധനം ചോരുന്നതെന്ന് പരാതിപ്പെട്ട് പ്രദേശവാസികള്‍ പമ്പിനു മുന്പില് ബോര്‍ഡ് സ്ഥാപിച്ചു സമരം നടത്തുകയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റീട്ടെയ്ല്‍ ഔട്ട് ലെറ്റായ പമ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായി.ഇതിന് പ്രകാരം മാര്‍ച്ച് 18 മുതല്‍ പമ്പ് അടച്ചിടുകയും 20 നു നടത്തിയ പ്രാഥമിക പരിശോധനയിലും 23, 27 തീയതികളില്‍ നടത്തിയ ഹൈഡ്രൊടെസ്റ്റിങിലും എം.എസ്, എച്ച്.എസ്.ഡി പൈപ്പ് ലെനിലെ ഹൈഡ്രോസ്റ്റാറ്റിക് പ്രഷര്‍ പരിശോധനയിലും യാതൊരുവിധ ചോര്‍ച്ചയും ഉള്ളതായി കാണാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചീഫ് ഡിവിഷണല്‍ റീട്ടെയ്ല്‍ സെയില്‍സ് മാനേജര്‍ ശാന്തിഗിരി ഫ്യുവല്സിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനകം തന്നെ സമീപത്തെ കിണറുകള്‍ വൃത്തിയാക്കുന്നതിനും വീടുകളില്‍ കുടിവെള്ളം എത്തുക്കുന്നതിനും പമ്പ് അധികൃതര്‍ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്.
കിണറൂകളില് ഇന്ധനസാന്നിധ്യം കണ്ടെത്തിയതും പമ്പില്‍ ചോര്ച്ചയില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതായി പെട്രോള്‍ പമ്പ് മാനേജര്‍ സുനില്‍കുമാര്‍.ഒ.ബി പറയുന്നു. ജനങ്ങളൂടെ ആരോഗ്യത്തിന് ഭീഷണിയായ പ്രശ്നത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് പമ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."