ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും യഥാര്‍ഥ മുഖം പുറത്ത് വന്നു: ചെന്നിത്തല
ചെങ്ങന്നൂര്‍: സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് നടത്തുന്ന നിന്ദ്യവും നീചവുമായ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെങ്ങന്നൂരില്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.
യു.പിയില്‍ ഒരു എം.എല്‍.എ യുവതിയെ മാനഭംഗപ്പെടുത്തിയതും കാശ്മീരില്‍ എട്ടു വയസുള്ള ബാലികയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലൂടെയും ബി.ജെ .പിയുടെയും സംഘപരിവാറിന്റെയും യഥാര്‍ത്ഥ മുഖമാണ് പുറത്തു വന്നിരിക്കുന്നത്.
രാഹുല്‍ ഗാന്ധി നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണമായ ഐകൃദാര്‍ഡ്യം പ്രഖ്യാപിച്ച് ജനങ്ങള്‍ ഒരുമിച്ച് നിന്ന് പിന്തുണ നല്‍കണമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ബി.ജെ.പിയുടെ കപടമുഖങ്ങള്‍ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതിലൂടെ അവരുടെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നതായും രാജ്യത്ത് മോദിയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."