HOME
DETAILS

വിഷുക്കാലത്തും റേഷന്‍കടകള്‍ കാലി; ഭക്ഷ്യവസ്തുക്കള്‍ കണികാണാന്‍ പോലുമില്ല

  
backup
April 14 2018 | 04:04 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%9f

 

ഈരാറ്റുപേട്ട: വിഷു അടുത്തിട്ടും ജില്ലയിലെ പകുതിയോളം റേഷന്‍കടകളും കാലി. നല്ലൊരു വിഷുസദ്യ സ്വപ്നം കണ്ടു വരുന്നവര്‍ അധികൃതരെ പ്രാകി വെറും കൈയോടെ മടങ്ങുകയാണ്. വിതരണത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ റേഷന്‍കടകളില്‍ എത്തിക്കാത്തതാണ് വിഷുക്കാലത്ത് പാവങ്ങളുടെ വയറ്റത്തടിച്ചത്.
ഭക്ഷ്യഭദ്രതാ നിയമത്തോടെ എഫ്.സി.ഐയില്‍നിന്നു ധാന്യങ്ങള്‍ റേഷന്‍കടകളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കാണ്. എന്നാല്‍ സിവില്‍സപ്ലൈസ് അധികൃതരുടെ അനാസ്ഥമൂലം ജില്ലയില്‍ പകുതിയോളം റേഷന്‍കടകളില്‍ മാത്രമാണ് വിതരണത്തിനാവശ്യമായ ധാന്യങ്ങള്‍ എത്തിച്ചത്. ബാക്കിയുള്ള കടകളിലേക്കുള്ള സാധനങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെങ്കിലും വിഷുവിന് മുന്‍പ് പൂര്‍ത്തിയാകാനുള്ള സാധ്യത കുറവാണ്.
മാത്രമല്ല, ഒന്നോ രണ്ടോ ദിവസം മുന്‍പ് എത്തിച്ചാല്‍ കൊടുത്തുതീര്‍ക്കാന്‍ വ്യാപാരികളും ബുദ്ധിമുട്ടും. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലായതിനു ശേഷം എല്ലാ മാസവും തുടക്കത്തില്‍ തന്നെ റേഷന്‍കടകളില്‍ അരിവിതരണം ആരംഭിച്ചിരുന്നു.
വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ തൊട്ടുമുന്‍പത്തെ മാസം മുന്‍കൂറായി എത്തിച്ചുകൊണ്ടാണ് വിതരണം ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം മുന്‍കൂറായി അരി എത്തിച്ചില്ല.
ഇ-പോസ് മെഷീന്‍ വഴിയുള്ള റേഷന്‍വിതരണം ഈ മാസം തുടങ്ങുമെന്ന ധാരണയിലാണ് അധികൃതര്‍ വാതില്‍പടി വൈകിച്ചതെന്ന ആരോപണവുമുണ്ട്. എല്ലാ കടകളിലേക്കും മെഷീന്‍ എത്തിച്ചുകഴിഞ്ഞെങ്കിലും അടുത്ത മാസം മാത്രമേ ഇ-പോസ് വഴിയുള്ള വിതരണം തുടങ്ങുകയുള്ളൂ.
ഭൂരിഭാഗം വ്യാപാരികളും മുന്‍കൂറായി നേരത്തേ തന്നെ പണം അടച്ചിട്ടും വിതരണം വൈകിച്ചതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റേഷന്‍വിതരണം വൈകിയാല്‍ വിഷുക്കാലത്ത് സ്വകാര്യവിപണിയെ ആശ്രയിക്കേണ്ട ഗതികേടിലാകും പാവങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago