മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം: ഉദ്ഘാടനത്തിന് തയാറായി നൂറ്റമ്പതിലേറെ പദ്ധതികള്‍
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭയുടെ രïാം വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്ഘാടനത്തിന് തയാറായി ജില്ലയില്‍ വിവിധ വകുപ്പുകളിലായി നൂറ്റമ്പതിലേറെ പദ്ധതികള്‍. പദ്ധതികള്‍ മെയ് ഒന്നിനും 30നുമിടയില്‍ ഉദ്ഘാടനം ചെയ്യും.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് തന്നെ പുസ്തകം-യൂണിഫോം വിതരണം ചെയ്യും.
കടുത്തുരുത്തി മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം, പട്ടിക വര്‍ഗ വികസന വകുപ്പില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 77 വീടുകളുടെ താക്കോല്‍ദാനം, അക്ഷയ പ്രൊജക്ടിന്റെ ഭാഗമായി 110 സൗജന്യ വൈഫൈ ഹോട്ട് സ്‌പോട്ട് സജ്ജമാക്കിയതിന്റെ പ്രഖ്യാപനം, ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി ജില്ലാതല ഉദ്ഘാടനം, ഈരാറ്റുപേട്ട, കുറുപ്പന്തറ, വാഴൂര്‍, പനച്ചിക്കാട് എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം, വൈദ്യുതി വകുപ്പിന്റെ കല്ലറ, മണിമല 33 കെ. വി സബ് സ്റ്റേഷന്‍ ഉദ്ഘാടനം, മണിമല സെക്ഷന്‍ ഓഫിസ് കെട്ടിട ഉദ്ഘാടനം, ഗ്രാമ വികസന വകുപ്പില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുളള 87 പദ്ധതികളുടെ ഉദ്ഘാടനം, കാല്‍കൊï് പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ വികസിപ്പിച്ചെടുത്ത 140 ചര്‍ക്കകളുടെ പ്രവര്‍ത്തനോദ്ഘാടനം എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രധാന പൂര്‍ത്തീകരിക്കപ്പെട്ട പദ്ധതികള്‍.
ക്ഷീര വികസന വകുപ്പില്‍ ഉഴവൂര്‍ ബ്ലോക്കിലെ തരിശുഭൂമി തീറ്റപ്പുല്‍കൃഷി ഉദ്ഘാടനം, ക്ഷീരകര്‍ഷകരെ ഇന്‍ഷുര്‍ ചെയ്യല്‍, മൃഗസംരക്ഷണ വകുപ്പില്‍ പാമ്പാടി മൃഗാശുപത്രിയുടെ തറക്കല്ലിടല്‍, കര്‍ഷകരെ മാപ്പിങ് ചെയ്യുന്നതിന്റെ ഉദ്ഘാടനം, പട്ടികജാതി വികസന വകുപ്പില്‍ അബേദ്കര്‍ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം, ഉദയനാപുരം ഖാദി ഉല്‍പാദന കേന്ദ്രം തറക്കലിടല്‍ എന്നിവ ഉദ്ഘാടനം നടത്താനിരിക്കുന്ന പുതിയ പദ്ധതികളില്‍ ചിലതാണ്.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പദ്ധതികളുടെ പട്ടിക തയാറാക്കി വരികയാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."