വിഷു വിപണി: 'വിഷുക്കണി-2018'ന് തുടക്കമായി
തൊടുപുഴ: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ ആരംഭിച്ച വിഷു വിപണി-വിഷുക്കണി-2018ന്റെ ജില്ലാതല ഉദ്ഘടാനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.ജി ഉഷാകുമാരി, കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ കൃഷി വകുപ്പ് നേരിട്ട് 21 വിപണിയും വി.എഫ്.പി.സി.കെയുടെ ആഭിമുഖ്യത്തില്‍ അഞ്ച് വിപണിയും ഹോര്‍ട്ടികോര്‍പ്പ് രണ്ട് വിപണിയും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 24 വിപണിയുമാണ് പ്രവര്‍ത്തിക്കുന്നത്.ജില്ലയില്‍ ആകെ 52 വിഷു വിപണികളാണ്. വിപണികള്‍ ഇന്നും പ്രവര്‍ത്തിക്കുന്നതാണ്.
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന വിഷരഹിതമായ നാടന്‍ ഇനങ്ങളും കീട കുമിള്‍നാശിനി, രാസവള പ്രയോഗം പരമാവധി കുറച്ച് ഉല്പാദിപ്പിക്കുന്ന ജി.എ.പി ഉല്പന്നങ്ങളും ആണ് വിപണിയില്‍ വില്പനക്കായി കൂടുതലും സജ്ജമാക്കിയിരിക്കുന്നത്. കര്‍ഷകരുടെ ഉല്പന്നങ്ങള് മാര്‍ക്കറ്റ് വിലയെക്കാളും 10 ശതമാനം അധികം നല്കി കര്‍ഷകരില്‍ നിന്ന് സംഭരിക്കുകയും വില്പന വിലയെക്കാള്‍ 30 ശതമാനം താഴ്ത്തി ഉപഭോക്താക്കള്‍ക്ക് നല്കുന്ന രീതിയിലുമാണ് വിഷു വിപണി പ്രവര്‍ത്തിക്കുന്നതെന്ന് ഇടുക്കി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."