HOME
DETAILS

സംരക്ഷണ ഭിത്തിയില്ലാത്തത് ഭീഷണിയാകുന്നു

  
backup
April 14 2018 | 05:04 AM

%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%ad%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4

 

പുത്തന്‍ചിറ: ഗ്രാമപഞ്ചായത്തിലെ മങ്കിടി കുണ്ടായി റോഡില്‍ ഫെറോന ദേവാലയത്തിനു സമീപമുള്ള പാലത്തോടു ചേര്‍ന്നുള്ള ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തതു അപകട ഭീഷണിയാകുന്നു. പുത്തന്‍ചിറ പാടശേഖരത്തിന്റെ നടുവിലൂടെയുളള തോടിന്റെ മുകളിലാണു പാലം നിര്‍മിച്ചിട്ടുള്ളത്.
റോഡിന്റെ ഇരു ഭാഗത്തും സംരക്ഷണ ഭിത്തിയോ സംരക്ഷണ കുറ്റികളോ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ താഴ്ച്ചയിലേക്കു വീഴാന്‍ സാധ്യതയുണ്ട്.
റോഡില്‍ നിന്നു മൂന്നു നാലു മീറ്റര്‍ താഴെയാണു തോടും പാടശേഖരങ്ങളുമുള്ളത്. അതിനാല്‍ നിയന്ത്രണം വിട്ടു തോട്ടിലേക്കു വീഴുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയുള്ള അപകടങ്ങള്‍ക്കും സാധ്യത ഏറെയാണ്.
ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ ദിനേ കടന്നു പോകുന്ന പൊതുമരാമത്ത് റോഡിന്റെ ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നു ഏറെകാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. പാലം കഴിഞ്ഞുള്ള വളവില്‍ ഹോളി ഫാമിലി എല്‍.പി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്.
തൊട്ടടുത്തു തന്നെ സര്‍ക്കാര്‍ യു.പി സൂകൂളുമുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്കു സൈക്കിളിലാണെത്തുന്നത്.
വീതി കുറഞ്ഞ റോഡില്‍ ഈ ഭാഗത്തു വലിയ വാഹനങ്ങള്‍ വന്നാല്‍ സൈക്കിള്‍ ഉള്‍പ്പടെയുള്ള ചെറുവാഹനങ്ങള്‍ ഒതുക്കി നിര്‍ത്താന്‍ സ്ഥലമില്ലാത്തതിനാല്‍ താഴേക്കു വീഴാനും സാധ്യതയുണ്ട്.
പാലത്തിനോടു ചേര്‍ന്നുള്ള ഇരുഭാഗത്തും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനു അധികൃതരുടെ ഭാഗത്തു നിന്നു അടിയന്തിര നടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago