HOME
DETAILS
MAL
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് രണ്ടു സ്വര്‍ണം കൂടി
backup
April 14 2018 | 05:04 AM
ഗോള്‍ഡ് കോസ്റ്റ്: മേരികോമിന്റെ ഗംഭീര പ്രകടത്തിനു പിന്നാലെ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. 52 കിലോ വിഭാഗം ബോക്സിങ്ങിലും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലുമാണ് ഇന്ത്യ സ്വര്‍ണമണിഞ്ഞത്. ഗെയിംസ് റെക്കോര്‍ഡ് പ്രകടനത്തോടെയാണ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യയുടെ സഞ്ജീവ് രജ്പുതിന്റെ സ്വര്‍ണ നേട്ടം. 52 കിലോ ഗ്രാം ബോക്സിങ്ങില്‍ ഗൗരവ് സോളങ്കിയും സ്വര്‍ണമണിഞ്ഞതോടെ പതിനൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണം 20 ആയി.
നിലവില്‍ 20 സ്വര്‍ണവും 13 വെള്ളിയും 14 വെങ്കലവും സഹിതം 47 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 69 സ്വര്‍ണവും 51 വെള്ളിയും 55 വെങ്കലവുമുള്ള ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 34 സ്വര്‍ണവും 35 വെള്ളിയും 37 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."