HOME
DETAILS

അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം; നടപടി വേണമെന്ന്

  
backup
April 14 2018 | 05:04 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d

 

വാടാനപ്പള്ളി: തളിക്കുളം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പഞ്ചായത്ത് അധികാരികളുടെയും ഭരണ സമിതിയിലെ ചില അംഗങ്ങളുടെയും മൗനാനുവാദത്തോടെ അനധികൃതമായി കുഴല്‍ക്കിണര്‍ നിര്‍മിച്ചത് ഉടന്‍ തന്നെ പൊളിച്ചു മാറ്റണമെന്നു യു.ഡി.എഫ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം ആരംഭിക്കുമ്പോള്‍ തന്നെ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ മെമ്പര്‍മാര്‍ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. നിര്‍മാണം തടയാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നു യോഗത്തില്‍ സെക്രട്ടറിയും പ്രസിഡന്റും ഉറപ്പു നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ല.
പൂര്‍ണമായി പണി പൂര്‍ത്തീകരിച്ചു അവിടെ നിന്നു ശുദ്ധജലം ഊറ്റി കൊണ്ടു പോകാനുള്ള ശ്രമം ആരംഭിച്ചതു പ്രദേശത്തെ ജനങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണു മെമ്പര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചത്. കുടിവെള്ളത്തിനു രൂക്ഷത അനുഭവിക്കുന്ന സ്ഥലത്താണു എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി കുഴല്‍ക്കിണര്‍ നിര്‍മിച്ചത്.
ഒരു ഭാഗത്തു കുടിവെള്ളത്തിനു വേണ്ടി ജനം നെട്ടോട്ടമൊടുമ്പോള്‍ അവര്‍ക്കു വേണ്ടി ഒന്നും ചെയ്യാതെ മറുഭാഗത്തു കുടിവെള്ളം ഊറ്റി കൊള്ള നടത്തുകയാണു സി.പി.എം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണ സമിതി ചെയ്യുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ചു തളിക്കുളത്തു നടക്കുന്ന അനധികൃത നിര്‍മാണങ്ങളും കൈയേറ്റവും ഇനിയും നിറുത്തിവെക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുനിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നു യു.ഡി.എഫ് ജനപ്രതിനിധികള്‍ പറഞ്ഞു.
യു.ഡി.എഫ് മെമ്പര്‍മാരായ പി.ഐ ഷൗക്കത്തലി, കെ.എ ഹാറൂണ്‍ റഷീദ്, പി.എസ് സുല്‍ഫിക്കര്‍, എ.ടി നേ, സുമന ജോഷി അനധികൃത നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  9 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  4 hours ago