HOME
DETAILS

അപൂര്‍വരോഗത്താല്‍ ഓര്‍മ നഷ്ടപ്പെട്ട കുടുംബനാഥന്‍ സഹായം തേടുന്നു

  
backup
April 14 2018 | 05:04 AM

%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

 

വെള്ളാങ്ങല്ലൂര്‍: വള്ളിവട്ടം പട്ടേപ്പാടത്ത് കുട്ടപ്പന്റെ മകന്‍ പ്രസാദ് (44) ന്റെ കുടുംബമാണു ഉദാരമതികളുടെ കനിവു തേടുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ടു വരുന്ന തലച്ചോറു ചുരുങ്ങി വരുന്ന രോഗമാണു പ്രസാദിന്. ഭാര്യയും അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്രസാദായിരുന്നു.
നാലു സെന്റു സ്ഥലത്തു പണി പൂര്‍ത്തീകരിക്കാത്ത വീട്ടിലാണു ഇവരുടെ താമസം. പ്രസാദിന്റെ ഒരു മാസത്തെ മരുന്നിനു മാത്രം പതിനായിരം രൂപയോളം ചിലവു വരുന്നു. വീടുപണിക്കും ചികിത്സക്കുമായി കടം വാങ്ങിയ പണം ബാധ്യതയായി നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഭാര്യ രജിലക്കു ഓര്‍മ നഷ്ടപ്പെട്ട ഭര്‍ത്താവിനെ കൊച്ചു കുട്ടിയെ പോലെ പരിചരിക്കേണ്ടി വരുന്നു. ഇതിനാല്‍ എന്തെങ്കിലും ജോലിക്കു പോകാനോ മകള്‍ക്കു ആഹാരം ഉണ്ടാക്കി കൊടുക്കാനോ സാധിക്കുന്നില്ല.
മികച്ച പാട്ടുകാരനായ പ്രസാദിനു സംഗീത ലോകത്തെ കുറിച്ചു മാത്രമാണു കുറച്ചു ഓര്‍മ നിലനില്‍ക്കുന്നത്. സംഗീതത്തിലൂടെ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ തിരിച്ചു കൊണ്ടു വരാനാകുമെന്ന വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ നേരിയ ഒരു പ്രതീക്ഷയാണു രജിലക്കുള്ളത്. ഇതിനു വലിയ സാമ്പത്തികം ആവശ്യമാണ്.
ഇതിനായി പ്രസാദ് ചികിത്സാ സഹായ നിധി എന്ന പേരില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.എച്ച് അബ്ദുല്‍ നാസര്‍ ചെയര്‍മാനും ടി.ആര്‍ സുരേഷ് കണ്‍വീനറും അബ്ദുല്‍ ലത്തീഫ് കാട്ടകത്ത് ട്രഷററുമായി സമിതി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
വള്ളിവട്ടം സര്‍വീസ് സഹകരണ ബാങ്കിലും ( അഇ ചീ. 6812), ടആക വള്ളിവട്ടം ശാഖയിലും (അഇ ചീ. 37627973453, കഎടഇ രീറല ടആകച0071254) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 9495247417 എന്ന നമ്പറില്‍ ബന്ധപ്പെടണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago