വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; പടക്ക വിപണിയും
ഒലവക്കോട്: നാടും നഗരവും വിഷുവിനെ വരവേല്‍ക്കാനൊരുങ്ങിയതോടെ പടക്കവിപണിയും പൊടിപൊടിക്കുകയാണ്. ചെറുകിട കച്ചവടക്കാര്‍ക്കുപുറമെ വലിയങ്ങാടിയിലെ പടക്കം മൊത്ത വിതരണ കച്ചവടക്കാരും വിപണിയില്‍ സജീവമാണ്. ഓരോ വര്‍ഷവും ക്രിസ്തുമസ് നക്ഷത്രങ്ങളില്‍ പുത്തന്‍മോഡലുകള്‍ ഇറക്കുന്നപോലെ പടക്കവിപണിയിലും താരങ്ങള്‍ വിപണി പിടിക്കുകയാണ്. ചെറിയ പൊട്ടാസ് മുതല്‍ വലിയ ശബ്ദമുള്ള ഗുണ്ടുകള്‍ക്കുവരെ ആവശ്യക്കാരേറെയാണ്. എന്നാല്‍ ഇത്തവണ പടക്ക വിപണിയിലും മിന്നുന്ന താരങ്ങള്‍ ഒടിയനും പുലിമുരുകനും ജിമിക്കിക്കമ്മലും തന്നെ. കഴിഞ്ഞ വിഷുക്കാലത്ത് കബാലിയും ഫെയസ്ബുക്ക് പൂക്കുറ്റിയും വിപണി കീഴടക്കിയപ്പോള്‍ ഇത്തവണ 1000 പടക്കങ്ങള്‍ വരെയുള്ള ഒടിയന്‍ മാലപ്പടക്കങ്ങളാണ് താരമാവുന്നത്. ഇതിനുപുറമെ കത്തിച്ചാല്‍ പൂമ്പാറ്റകള്‍ പറക്കുന്ന പൂമ്പാറ്റപ്പടക്കങ്ങളും വിപണിയില്‍ ശ്രദ്ധേയമാണ്. മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പടക്കങ്ങള്‍ക്കുണ്ടായിരുന്ന ആധിപത്യമിപ്പോള്‍ ചൈനീസ് പടക്കങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. കത്തിച്ചു കഴിഞ്ഞാല്‍ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്നതരത്തിലുള്ളതാണ് ചൈനീസ് പടക്കങ്ങളെന്നതാണ് ഇവയെ വിപണിയില്‍ മാറ്റുകൂട്ടുന്നത്. ഒരു തവണ കത്തിച്ചാല്‍ 200 തവണ നിര്‍ത്താതെ പൊട്ടുന്ന മോഡല്‍ പടക്കങ്ങളുടെ വില 2400 രൂപയാണെങ്കിലും ആവശ്യക്കാര്‍ക്കുവില പ്രശ്‌നമല്ല. മത്താപ്പു. ശംഘുചക്രം, മേശപ്പൂ, കളര്‍മാച്ചസ്, റോക്കറ്റ് എന്നിവക്കും വിപണിയില്‍ ആവശ്യക്കാരുണ്ട്. 15 മുതല്‍ 4000 രൂപ വരെയുള്ള മാലപ്പടക്കങ്ങള്‍ വിപണി കീഴടക്കുമ്പോള്‍ മേശപ്പൂവിന് 90 രൂപ മുതല്‍ 160 വരെയാണ് വില. നീലചക്രത്തിന് 90- 120 രൂപയും ഗുണ്ടിന് വലിപ്പത്തിനുസരിച്ച 50 മുതല്‍ 100 വരെയും നല്‍കണം. 170 രൂപ വരെയുള്ള കളര്‍മാച്ചസിനും ആവശ്യക്കാരേറെയാണ്. ഉച്ചത്തില്‍ ശബ്ദമുള്ള പടക്കങ്ങള്‍ക്കുപുറമെ ശബ്ദമില്ലാത്ത ശിശുസൗഹൃദ പടക്കങ്ങളും പ്രിയമേറെയാണ്. വിഷുവാണെങ്കിലും ദീപാവലിയാണെങ്കിലും കേരളത്തില്‍ പടക്കങ്ങളെത്തുന്നത് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ നിന്നാണ്. മുന്‍വര്‍ഷത്തേക്കാളും വിലയില്‍ കാര്യമായ മാറ്റമില്ലെങ്കിലും വിലയൊന്നും വിഷുവിപണിയെ ബാധിച്ചിട്ടില്ല. വലിയങ്ങാടിയിലാണ് കൂടുതല്‍ പടക്കങ്ങളുള്ളതെന്നിരിക്കെ വിഷുവടുക്കുമ്പോള്‍ വഴിയോരക്കച്ചവട വിപണിയും സജീവമാണ്. ശനിയാഴ്ച രാത്രി വൈകുവോളം വിഷുവിപണി സജീവമാകുമെങ്കിലും പിറ്റേന്നു മുതല്‍ പടക്കത്തിനും മറ്റും വിലകുറയുമെന്നതിനാല്‍ വിഷു കഴിഞ്ഞു പടക്കം വാങ്ങാനെത്തുന്നവരും ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."