ഇരുനിലംകോട് കൊലപാതകം: ജാമ്യമെടുത്തു മുങ്ങിയ മുഖ്യപ്രതി പിടിയില്‍
വടക്കാഞ്ചേരി: മുള്ളൂര്‍ക്കര ഇരുനിലംകോട് മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള കശുമാവിന് തോട്ടത്തില്‍ യുവാവിനെ കൊന്നു തള്ളിയ കേസില്‍ ജാമ്യമെടുത്തു മുങ്ങിയ മുഖ്യപ്രതി മൂന്നു വര്‍ഷത്തിനു ശേഷം വടക്കാഞ്ചേരി പൊലിസ് പിടിയില്‍.
മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരി തെക്കേക്കര പള്ളത്ത് കോളനിയില്‍ രഞ്ജിത്ത് (കുഞ്ചന്‍ 32) നെയാണു പൊലിസ് പിടികൂടിയത്.
വരവൂര്‍ സ്കൂളിനു സമീപം താമസിച്ചിരുന്ന കരുവാത്ത് വീട്ടില്‍ മനീഷ് (28) നെ മുള്ളൂര്‍ക്കരയിലേക്കു വിളിച്ചു വരുത്തി മദ്യം നല്‍കുകയും ചുറ്റിക കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
2015 മെയിലാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
സുഹൃത്തുക്കളായ രഞ്ജിത്തും മനീഷും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലിസ് കണ്ടെത്തിയിരുന്നു .
രഞ്ജിത്തിനേയും കൂട്ടുപ്രതികളേയും അറസ്റ്റു ചെയ്തു കോടതി റിമാന്‍ഡു ചെയ്തിരുന്നതാണ്. എന്നാല്‍ രഞ്ജിത്ത് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."