HOME
DETAILS
MAL
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് മെയ് 19ന്: അപേക്ഷ 16 മുതല്‍
backup
April 14 2018 | 05:04 AM
വടക്കാഞ്ചേരി: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയിലെ തലപ്പിള്ളി താലൂക്ക് ഓഫിസ് പരിസരത്ത് നടത്തുന്ന പരാതി പരിഹാര അദാലത്ത് മെയ് 19നു നടക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, എല്‍.ആര്.എം (റീസര്‍വേ), റേഷന്‍ കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും സ്റ്റാറ്റിയൂട്ടറിയായി പരിഹാരം ലഭിക്കേണ്ട പരാതികളും അദാലത്തില്‍ സ്വീകരിക്കില്ല.
അദാലത്തിലേക്കുള്ള അപേക്ഷകള്‍ 16 മുതല്‍ മെയ് രണ്ടു വരെ സ്വീകരിക്കും. അപേക്ഷകള്‍ താലൂക്ക് ഓഫിസില്‍ നേരിട്ടു സമര്‍പ്പിക്കാമെന്നു തഹസില്‍ദാര്‍ ടി. ബ്രീജാ കുമാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."