പൊലിസിന്റെ വാദം പൊളിയുന്നു, ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുന്‍പ്
കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ പുതിയ വഴിത്തിരിവ്. ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുന്പാണെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴിനല്‍കി. വെള്ളിയാഴ്ച്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരുക്കേറ്റതെന്ന പൊലിസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
കുടലിനാണ് മാരകമായി പരുക്കേറ്റത്. അതുകൊണ്ടുതന്നെ എത്രയും പെട്ടന്ന് ചികിത്സ ലഭ്യമായില്ലെങ്കില്‍ ഏറെ നേരം പിടിച്ചുനില്‍ക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രീജിത്തിന്റെ ദേഹത്ത് പതിനെട്ടോളം പരുക്കുകളുണ്ട്. ചെറുകുടല്‍ മുറിഞ്ഞുപോകാറായ നിലയിലുമായിരുന്നു.
അതേസമയം, പൊലിസ് കസ്റ്റഡിയിവച്ചു തന്നെയാണ് ശ്രീജിത്തിന് മര്‍ദനമേറ്റതെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. തങ്ങള്‍ ശ്രീജിത്തിനെ പിടികൂടി കൈമാറുമ്പോള്‍ ശ്രീജിത്തിന് അവശതയോ ദേഹത്ത് പരുക്കോ ഉണ്ടായിരുന്നില്ലെന്ന് റൂറല്‍ ടൈഗര്‍ ഫോഴ്സിലെ പൊലിസുകാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."