HOME
DETAILS

നഗരസഭാ തെരഞ്ഞെടുപ്പിലെ ഇരട്ട വോട്ട് വിവാദം: ഹരജി തള്ളിയതിനെതിരേ യു.ഡി.എഫ് മേല്‍കോടതിയിലേക്ക്

  
backup
April 14 2018 | 05:04 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87

 

 

വടക്കാഞ്ചേരി: നഗരസഭയിലെ 26ാം ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇടതു മുന്നണി സ്ഥാനാര്‍ഥി നൗഷബ്ബ ജബ്ബാറിന്റെ തെരഞ്ഞെടുപ്പു റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ ലൈല അബ്ദുള്‍ അസീസ് സമര്‍പ്പിച്ച ഹര്‍ജി വടക്കാഞ്ചേരി മുന്‍സിഫ് കോടതി തള്ളിയതിനെതിരേ യു.ഡി.എഫ് മേല്‍കോടതിയിലേക്ക്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു നൗഷബയുടെ വിജയം. ഇതു കള്ളവോട്ടായിരുന്നുവെന്നാണു ലൈലയുടെ ആരോപണം. മറ്റൊരു ഡിവിഷനില്‍ വോട്ടു ചെയ്ത വ്യക്തി കൈവിരലിലെ മഷി രാസപദാര്‍ത്ഥം ഉപയോഗിച്ചു മായ്ച്ചു കളഞ്ഞുവെന്നും അതിനു ശേഷം 26ാം ഡിവിഷനിലെത്തി നൗഷബക്കു വോട്ടു ചെയ്തുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഇതു പരിശോധിക്കാന്‍ നേരത്തെ കോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ സഹായത്തോടെ വോട്ടിങ് മെഷീന്‍ വീണ്ടും തുറന്നെണ്ണുകയും ചെയ്തിരുന്നു. ഇതു രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചക്കു വഴിവെക്കുകയും ചെയ്തിരുന്നതാണ്.
തെളിവുകളും രേഖകളും വിശദമായി പരിശോധിച്ച കോടതി ലൈല അബ്ദുല്‍അസീസിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു കണ്ടെത്തുകയായിരുന്നു.
2015 നവംബര്‍ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 1,075 വോട്ടില്‍ നൗഷബക്കു രണ്ടു പോസ്റ്റല്‍ വോട്ടു ഉള്‍പ്പെടെ 488 ഉം ലൈല അബ്ദുള്‍ അസീസിനു 487 വോട്ടുമാണു ലഭിച്ചത്. 1,074 വോട്ടില്‍ ഒന്നു മെഷീനില്‍ തെളിഞ്ഞിരുന്നില്ല. ഇതും വിവാദത്തിനു വഴിവച്ചിരുന്നു.
നൗഷബ്ബയുടെ വിജയം കോടതി ശരിവച്ചതോടെ വലിയ ആഹ്ലാദത്തിലാണു ഇടതു മുന്നണി പ്രവര്‍ത്തകര്‍. നൗഷബക്കു വേണ്ടി അഭിഭാഷകരായ കെ.പി മുരളീധരന്‍, ജോസ് പീറ്റര്‍ ഹാജരായി. 41 അംഗ നഗരസഭയില്‍ എല്‍.ഡി.എഫ് 25, യു.ഡി.എഫ് 15 , ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണു നിലവിലെ കക്ഷി നില.
അതിനിടെ മുന്‍സിഫ് കോടതി വിധിക്കെതിരേ മേല്‍കോടതിയെ സമീപിക്കുമെന്നു യു.ഡി.എഫ് വൃത്തങ്ങള്‍ അറിയിച്ചു. വിധിയുടെ പകര്‍പ്പു ലഭിച്ചാലുടന്‍ ഹരജിയുമായി മുന്നോട്ടു പോകുമെന്നു ഡി.സി.സി ജനറല്‍ സെക്രട്ടറിയും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത്കുമാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  21 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago