ഓണ്‍ലൈന്‍ എഫ്.എം: ബ്രിജേഷിന്റെ ശ്രമഫലമായി റേഡിയോ പ്രോഗ്രാമിന് ആസ്വാദകരേറി
മഞ്ചേരി: എവിടെനിന്നും മഞ്ചേരി, കോഴിക്കോട് എഫ്.എം നിലയങ്ങളിലെ പ്രോഗ്രാമുകള്‍ ഓണ്‍ലൈനായി കേള്‍ക്കാനുള്ള അനൗദ്യോഗികമായ ആപ്പ് വികസിപ്പിച്ചതോടെ റേഡിയോ പ്രോഗ്രാമുകളുടെ ആസ്വാദകരുമേറി. പൂക്കോട്ടൂര്‍ അറവങ്കര സ്വദേശി ഇ.പി ബ്രിജേഷാണ് പ്രവാസികള്‍ ഉള്‍പ്പെടെയുളള മലയാളി റേഡിയോ ശ്രേതാക്കള്‍ക്കായി ഇത്തരമൊരു ആപ്പ് വികസിപ്പിച്ചത്.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ മലയാളികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് യുവാവിന്റെ ഈ പ്രയത്‌നം.
മഞ്ചേരി എഫ്.എം നിയലം, എഫ്.എം കോഴിക്കോട്, ആകാശവാണിയുടെ വിദേശ പ്രക്ഷേപണ വിഭാഗത്തില്‍ നിന്നുള്ള മലയാളം പരിപാടികള്‍ എന്നിവ ഈ ആപ്പു വഴി കേള്‍ക്കാനാവും.
മികച്ച പരിപാടികള്‍ കാലങ്ങളായി മഞ്ചേരി, കോഴിക്കോട് റേഡിയോ നിലയങ്ങളില്‍ നിന്നും പ്രക്ഷേപണം ചെയ്യാറുണ്ടെങ്കിലും പുതുപുത്തന്‍ ടെക്‌നോളജികളുടെ കടന്നുകയറ്റം കാരണം റേഡിയോ വഴി ഇത്തരം പരിപാടികള്‍ അതികമാരും കേള്‍ക്കാറില്ല. എന്നാല്‍ ഇനി ഒരു ലാപ്‌ടോപ്പ് സെര്‍വറോ, സ്മാര്‍ട്ട് ഫോണോ ഉണ്ടെങ്കില്‍ ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ മഞ്ചേരി എഫ്.എം എന്ന് ഡൗണ്‍ലോഡ് ചെയ്ത് ഈ രണ്ടു നിലയങ്ങളിലെ സെന്റര്‍ കണക്ഷന്‍ ലഭ്യമാവുന്ന എവിടെ നിന്നും ഏതു പരിപാടികളും ആസ്വദിക്കാനാവും .
നിലവില്‍ മൂന്നു കിലോവാട്ട് ശേഷിയുള്ള മഞ്ചേരി എഫ്.എം നിലയത്തിന്റെ പരിധി പാലക്കാട്, കോഴിക്കോട് ജില്ലകളും തമിഴ്‌നാട് -കേരള അതിര്‍ത്തി പ്രദേശങ്ങളുമാണ്. എന്നാല്‍ പുതിയആപ്പ് സജീവമായതോടെ കൂടുതല്‍ പേര്‍ മഞ്ചേരി റേഡിയോ പരിപാടികളുടെ സ്ഥിരം ശ്രോതാക്കളായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."