'നാടാകെ ബാറിന് അനുമതി കൊടുത്തവര്‍ ബോധവല്‍ക്കരണ ബോര്‍ഡുമായി വരേണ്ട''
മലപ്പുറം: നാടാകെ ബാറുതുടങ്ങാന്‍ അനുമതി കൊടുത്ത സംസ്ഥാന സര്‍ക്കാര്‍, ലഹരി വിമുക്ത ബോധവല്‍ക്കരണ ബോര്‍ഡുമായി വരേണ്ടന്നു മലപ്പുറം നഗരസഭാ കൗണ്‍സില്‍.
മദ്യവിരുദ്ധ ബോധല്‍ക്കരണത്തിനായി മലപ്പുറം നഗരത്തില്‍ പരസ്യചിത്രങ്ങളടങ്ങിയ ബോര്‍ഡ് സ്ഥാപിക്കാനുള്ള എക്‌സൈസ് വകുപ്പിന്റെ അനുമതി തേടിയ കത്തിനാണ് നഗരസഭയുടെ പ്രഹരം.
മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന്റെയും കോട്ടപ്പടി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും മലപ്പുറം മുണ്ടുപറമ്പ് ഗവ.കോളജിന്റെയും കവാടത്തിനരികെ പരസ്യചിത്രങ്ങളടങ്ങിയ വിമുക്തി ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് എക്‌സൈസ് വകുപ്പ് സ്ഥലം അനുവദിക്കാന്‍ കത്ത് നല്‍കിയത്. എന്നാല്‍ ബാര്‍ഹോട്ടലുകള്‍ക്കും പുതിയ ഔട്ട്‌ലെറ്റുകള്‍ക്കും മുന്നിലാണ് സര്‍ക്കാര്‍ ബോര്‍ഡ് വയ്‌ക്കേണ്ടതെന്നും, അത്തരത്തില്‍ ബോര്‍ഡ് വയ്ക്കാന്‍ തീരുമാനിച്ചാല്‍ തന്നെ, അടുത്ത വര്‍ഷത്തില്‍ പെട്ടിക്കടകള്‍ക്ക് മുന്നില്‍ വരേ തൂക്കേണ്ട ഗതിയാവുമെന്നും ഭരണപക്ഷാംഗങ്ങള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധമായി എക്‌സൈസ് വകുപ്പിന്റെ ആവശ്യം തള്ളിക്കളയാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."