കത്വ പീഡനം: പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു
കൊണ്ടോട്ടി: കാശ്മീരിലെ കത്വയില്‍ പിഞ്ചു ബാലികയെ ഹിന്ദുത്വ ഭീകരവാദികള്‍ ബലാല്‍സംഗം ചെയ്ത്കൊലപ്പെടുത്തിയതില് പ്രതിഷേധിച്ച് കൊണ്ടോട്ടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അഡ്വ.എം.കെ.സി നൗഷാദ് ഉദ്ഘാടനം ചെയ്തു. എ.മുഹിയുദ്ദീന് അലി അധ്യക്ഷനായി. കെ.ടി ഷക്കീര്‍ ബാബു, എന്‍.എ കരീം, സമദ് പൊന്നാട് സംസാരിച്ചു. വി.ഖാലിദ്, സി.എ സലാം, നസുറു ഏറിയാട്ട്, മുബശ്ശിര്‍ ഓമാനൂര്‍, പി.എ അബ്ദുറഹ്മാന് മാസ്റ്റര്‍, ശിഹാബ് മുണ്ടക്കല്‍, ബഷീര്‍ തൊട്ടിയന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കൊണ്ടോട്ടി: സംഘ് പരിവാര്‍ ക്രൂരതക്കിരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ പി.എ അബ്ദുല്‍ അലി മാസ്റ്റര്‍, ടി. ആലി ഹാജി, കെ.കെ റഫീഖ്, കെ.കെ ആലിബാപ്പു, കുഞ്ഞുട്ടി പൊന്നാട്, പി.പി റഹ്മത്തുല്ല സംസാരിച്ചു.
കൊണ്ടോട്ടി: കശ്മീരില്‍ കത്വയില്‍ സംഘ്പരിവാര്‍ ക്രിമിനലുകള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിഞ്ചു ബാലികക്ക് നീതി തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യാ ഗേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി.
വിമാനത്താവള റോഡ് ഉപരോധിച്ചു. റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ജൈസല്‍ എളമരം അധ്യക്ഷനായി. പി.നിധീഷ്, കെ.കെ റഫീഖ്, ജലീല്‍ ആലുങ്ങല്‍, ലത്തീഫ് കൂട്ടാലുങ്ങല്‍, പി.പി റഹ്മത്തുല്ല, ജമാല്‍ കരിപ്പൂര്‍ സംസാരിച്ചു.
വള്ളുവമ്പ്രം: കത്വ പീഡനത്തില്‍ പ്രതിഷേധിച്ച് പൂക്കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രതിഷേധ പ്രകടനം നടത്തി. അറവങ്കര പഞ്ചായത്ത് പടിയില്‍ നിന്നാരംഭിച്ച പ്രകടനം ന്യൂബസാറില്‍ സമാപിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി.ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ. മന്‍സൂര്‍ പള്ളിമുക്ക് അധ്യക്ഷനായി.
മങ്കട: സംഘ്പരിവാറിന്റെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മങ്കട അങ്ങാടിയില്‍ പ്രതിഷേധം തീര്‍ത്തു. പ്രാദേശിക നേതാക്കള്‍ നേതൃത്വം നല്കി.
കരുവാരകുണ്ട്: കശ്മീരിലെ കത്വയില്‍ ബാലികയെ പീഡിപ്പിച്ച് കൊന്നവരെ സംരക്ഷിക്കുന്ന ഭരണകൂട വര്‍ഗീയതക്കെതിരെ എം.എസ്.എഫ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി കിഴക്കെതലയില്‍ പ്രതിഷേധ പ്രകടനം നടത്തി. റിയാസ് പറവെട്ടി, സുഹൈര്‍ കേരള, ഇയാസ് കേരള, ടി. ഫഹദ്, എന്‍. ബാദ്ഷ, ആദില്‍ ജഹാന്, എം. സിറാജ്, അബ്ദുറഹ്മാന് വാഫി, ടി.പി റിന്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എടക്കര: ജവഹര്‍ ബാലജനവേദി എടക്കര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു. എടക്കര ഗാന്ധി സ്വയറില്‍ ഒത്തുചേര്‍ന്ന ബാലജനവേദി പ്രവര്‍ത്തകര്‍ അസിഫക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല കൊളുത്തി.
പിഞ്ചുകുട്ടികളോടുപോലും ക്രൂരമായി അക്രമണങ്ങള്‍ അഴിച്ചുവിടുന്ന ആര്.എസ്.എസ് ഇന്ത്യ വിടേണ്ട സ്ഥിതി സംജാതമായിരിക്കുകയാണെന്ന് വി.വി പ്രകാശ് പറഞ്ഞു.
നിയോജക മണ്ഡലം ചെയര്മാന് ഷെരീഫ് എടക്കര അധ്യക്ഷനായി. ജയകൃഷ്ണന് അമ്പാടി, ആര്യ അനില്‍, രമ്യ, സനുഷ ഗയഫി, ദേവിക, അനഘ മനോജ്, ബിസിന് മുഹമ്മദ്, ഷെഹ്സാദ് ഷെരീഫ്, അക്ഷര ഗോപി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."