സ്‌കൂളിനു പൂര്‍വവിദ്യാര്‍ഥികളുടെ വക 15 ലക്ഷത്തിന്റെ പദ്ധതി
കാസര്‍കോട്: പഠിച്ചിറങ്ങിയ സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 15ലക്ഷത്തിന്റെ ബൃഹദ് പ്രോജക്റ്റ് പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ചു. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ എ.യു.പി സ്‌കൂളില്‍നിന്നു പഠിച്ചിറങ്ങിയ പഴയ സഹപാഠികളുടെ കൂട്ടായ്മയായ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് സ്‌കൂളിന്റെ വികസനത്തിന് കൈകോര്‍ക്കാന്‍ രംഗത്തെത്തിയത്. സ്‌കൂളിന്റെ 42ാമത് വാര്‍ഷികാഘോഷച്ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥി ബി.എ അഷ്‌റഫ് ബെദിര സംഭാവന ചെയ്ത ആധുനിക രീതിയിലുള്ള സ്റ്റേജ് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നാടിനു സമര്‍പ്പിച്ചു. ഒ.എസ്.എയുടെ കീഴിലുള്ള 'ക്ലാസ്‌മേറ്റ്‌സ് 76' നിര്‍മിച്ച ഹൈടെക് ലൈബ്രറി ഹാള്‍ അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. 1988 ബാച്ച് സംഭാവന ചെയ്ത കംപ്യൂട്ടറുകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും നിസ്‌കാര മുറികളുടെ ഉദ്ഘാടനം ബെദിര ഖത്തീബ് അഹമ്മദ് ദാരിമിയും നിര്‍വഹിച്ചു. പ്രസിഡന്റ് സലീം ചാല അത്തിവളപ്പിന്റെ നേതൃത്വത്തിലുള്ള പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ സ്‌കൂളിന്റെ നാനോന്മുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ടുവര്‍ഷത്തോളമായി നേതൃത്വം നല്‍കുന്നത്.
വാര്‍ഷികാഘോഷണ്ടത്തണ്ടിണ്ടണ്ടെന്റണ്ടണ്ടണ്ടയണ്ടുണ്ടം ക്ലാസ് മുറികളുടെയും ഉദ്ണ്ടണ്ടണ്ടഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.
മമ്മു ചാല, ജമാഅത്ത് പ്രസിഡന്റ് സി.എ അബ്ദുല്ലക്കുഞ്ഞി, ജനറല്‍ സെക്രട്ടറി ബി.എ കുഞ്ഞഹമ്മദ്, ട്രഷറര്‍ അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞ്, മുഹമ്മദ് മാണിമൂല, സലാഹുദ്ദീന്‍ വലിയവളപ്പ്, പ്രധാനധ്യാപകന്‍ പി. നാരായണന്‍ സംസാരിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."