പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി: ജില്ലയില്‍ ഗ്യാസ് കണക്ഷന് വിതരണം 20ന്
കാസര്‍കോട്: ഗ്രാമസ്വരാജ് അഭിയാന് പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലൂടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന് നല്കുന്ന പദ്ധതിയുടെ കാംപയിന് 20നു ജില്ലയില്‍ നടക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം സെയില്‍സ് കോര്പറേഷന് ജില്ലാ നോഡല്‍ ഓഫിസര്‍ സി.എസ് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യയൊട്ടാകെ ഗ്യാസ് ഏജന്‍സികള്‍ മുഖേനയാണ് ഉജ്വല ദിവസ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ 21 ഗ്യാസ് ഏജന്‍സികളില്‍നിന്ന് 100 ഉപഭോക്താക്കള്‍ക്കു 20നു പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലൂടെ ഗ്യാസ് കണക്ഷന് നല്‍കും.
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള സ്ത്രീകള്‍ക്കു ശുദ്ധമായ പാചകവാതകം ലഭ്യമാക്കുന്നതിനും അതിലൂടെ പാചകം ലഘൂകരിക്കാനും വിറകടുപ്പില്‍ നിന്നുള്ള മോചനവുമാണു പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന വനിതയ്ക്ക് ഉജ്വല സ്കീമിലെ ഡെപ്പോസിറ്റ് ഫ്രീ കണക്ഷനാണു ലഭിക്കുക.
പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗം, പ്രധാനണ്ടണ്ടണ്ടമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), അന്ത്യോദയ-അന്നയോജന (എ.ഐ.വൈ), വനവാസികള്‍, ഏറ്റവും പിന്നാക്ക വിഭാഗം, നിലവിലും മുന്‍പും തേയിലത്തോട്ട വിഭാഗത്തില്‍പ്പെട്ടവര്‍, ദ്വീപ്, നദീദ്വീപ സമൂഹങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബി.പി.എല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന് 20നു ലഭ്യമാവുക.
ജില്ലയിലെ എല്ലാ ഗ്യാസ് ഏജന്‍സികളിലും അന്നേ ദിവസം എല്‍.പി.ജി ഗ്യാസ് കണക്ഷന് ലഭിക്കുന്നതായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."