കത്‌വ പെണ്‍കുട്ടിയുടെ കൊലയെ ന്യായീകരിച്ച് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു
കൊച്ചി: കത്‌വയില്‍ അതിദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തി ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പൊലിസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെയാണ് പൊലിസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഇന്‍ഡ്യന്‍ ശിക്ഷാനിയമം 153 എ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കൊട്ടാക് മഹീന്ദ്ര ബാങ്ക് പാലാരിവെട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണുവിനെ ജോലിയില്‍ നിന്ന് ബാങ്ക് പിരിച്ചു വിട്ടതിന് പിന്നാലെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.
നിരവധി സംഘടനകള്‍ വിഷ്ണുവിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷണര്‍ക്കടക്കം നല്‍കിയ പരാതിയിലാണ് പനങ്ങാട് പൊലിസ് കേസെടുത്തത്.
ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് വിഷ്ണുവിന്റെ മനുഷ്യത്വരഹിതമായ കമന്റ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായത്. കുട്ടി മരിച്ചത് നന്നായി എന്നര്‍ഥത്തിലുള്ള വര്‍ഗ്ഗീയ പോസ്റ്റായിരുന്നു ഇയാള്‍ ഇട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."