നീലേശ്വരത്ത് ആശ്വാസമായത് അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍
നീലേശ്വരം: കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല സമരം നീലേശ്വരം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെത്തിയ രോഗികളെ വലച്ചു. മലയോര പഞ്ചായത്തുകളില്‍ നിന്നുള്‍പ്പെടെ പുലര്‍ച്ചെ തന്നെ എത്തിയ രോഗികള്‍ക്ക് ആശ്വാസമായത് അത്യാഹിത വിഭാഗം ഡോക്ടര്‍മാരുടെ സേവനം. സൂപ്രണ്ട് ഉള്‍പ്പെടെ ഏഴ് സ്ഥിരം ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. അതില്‍ മൂന്നു പേര് നീണ്ട അവധിയിലാണ്. ഒരാള്‍ അത്യാഹിത വിഭാഗത്തിലും. സൂപ്രണ്ടുള്‍പ്പെടെ മറ്റു മൂന്നു പേര് പണിമുടക്കി. അതേ സമയം അത്യാഹിത വിഭാഗത്തിലെ താത്കാലിക ഡോക്ടര്‍മാരായ ഡോ. സഫീന, ഡോ.ഉമ്മുക്കുല്‍സു എന്നിവര്‍ രോഗികളെ പരിശോധിച്ചു.
നാനൂറോളം രോഗികള്‍ ഇന്നലെ ഇവിടെ പരിശോധനയ്ക്കെത്തിയിരുന്നു. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇവിടെ എത്തിയ പനി രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡോക്ടറെ കാണാന്‍ ഏറെ സമയം കാത്തു നില്‍ക്കേണ്ടി വന്നു. ഇന്നു മുതല്‍ കിടത്തി ചികിത്സയും നിര്‍ത്തുന്നതോടെ മലയോര മേഖലയിലെ പട്ടികവര്‍ഗ വിഭാഗങ്ങളിലുള്‍പ്പെടെയുള്ള രോഗികള്‍ ഏറെ വലയേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."