HOME
DETAILS
MAL
ക്ഷേത്രത്തില്‍ മോഷണം; വിഗ്രഹം കവര്‍ന്നു
backup
June 04 2016 | 23:06 PM
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക വാസുദേവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന് പുറത്തുള്ള ശ്രീ കോവിലിന്റെ പൂട്ട് തകര്‍ത്ത് ഉപദേവതയായ കൊടുമ്പാട്ട് കാവിലമ്മയുടെ വിഗ്രഹം കവര്‍ന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹമാണ് കടത്തിയത്. ഇന്നലെ രാവിലെ പൂജാരി രാമകൃഷ്ണന് ഭഗവതിക്ക് വിളക്ക് വെക്കാനെത്തിയപ്പോഴാണ് വിഗ്രഹം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടര്‍ന്ന് ക്ഷേത്ര സേവാ സമിതി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.
ഭാരവാഹികള്‍ വടക്കാഞ്ചേരി പൊലിസില്‍ പരാതി നല്കി. നേരത്തെ ഭഗവതിയുടെ പ്രഭാ മണ്ഡലം നഷ്ടപ്പെട്ടിരുന്നു. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."