HOME
DETAILS
MAL
പള്ളിക്കര മേല്‍പാലം: ശിലാസ്ഥാപനം നടത്തിയില്ലെങ്കിലും പണി തുടങ്ങുമെന്ന് സംഘാടക സമിതി
backup
April 14 2018 | 07:04 AM
നീലേശ്വരം: ദേശീയപാതയില്‍ പള്ളിക്കര മേല്‍പാലം നിര്‍മാണത്തിനുള്ള തറക്കല്ലിടല്‍ വൈകിയാലും അതിനു മുന്‍പു തന്നെ നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കാമെന്ന് എം.പി പി. കരുണാകരന് പറഞ്ഞതായി മേല്‍പാലം ശിലാസ്ഥാപന സംഘാടകസമിതി ചെയര്മാന് എം. രാജഗോപാലന്‍ എം.എല്‍.എയും ജനറല്‍ കണ്‍വീനര്‍ കെ.പി ജയരാജനും പത്രക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരെയും ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു വിപുലമായ തോതില്‍ ശിലാസ്ഥാപനം നടത്താനാണ് ഇന്നു നടക്കേണ്ടിയിരുന്ന ശിലാസ്ഥാപന ചടങ്ങ് മാറ്റിയതെന്നും പത്രക്കുറിപ്പിലുണ്ട്. ഒന്പതിനു ചേര്‍ന്ന സംഘാടക സമിതിയുടെ നിര്‍വഹണ സമിതി യോഗം ഇത് അംഗീകരിച്ചതാണെന്നും കുറിപ്പില്‍ പറയുന്നു. മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."