HOME
DETAILS

എതിര്‍പ്പില്‍ മാത്രം പദ്ധതികള്‍ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

  
backup
April 14 2018 | 07:04 AM

%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d

 

കൂത്തുപറമ്പ്: നാടിന്റെ പശ്ചാത്തല വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും എതിര്‍പ്പ് ഉയരുന്നുവെന്ന കാരണത്താല്‍ മാത്രം പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ പൊതുവായ വികസനകാര്യത്തിനു ഭൂമി ഏറ്റെടുക്കുന്നതിനു തടസം നില്‍ക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതുതായി നിര്‍മിക്കുന്ന മമ്പറം പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പശ്ചാത്തല വികസനം നല്ലരീതിയില്‍ തന്നെ നടപ്പാക്കുകയും സമയബന്ധിതമായി അവ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. ചില ഭാഗങ്ങളില്‍ നിന്ന് ഇതിനെതിരേ എതിര്‍പ്പ് ഉയര്‍ന്നാല്‍ എല്ലാവരും ഇതിനെതിരാണെന്നാണു പ്രത്യക്ഷത്തില്‍ തോന്നുക. അങ്ങിനെ വിചാരിക്കേണ്ടതില്ല. എതിര്‍പ്പ് ഉയരുന്നുവെന്ന കാരണത്താല്‍ മാത്രം പദ്ധതികള്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറല്ല. പദ്ധതികള്‍ക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. ഇത്തരം കാര്യങ്ങള്‍ക്കു തടസം നില്‍ക്കാതെ സഹകരിക്കുകയാണു വേണ്ടതെന്നും നാടിന്റെ ഭാവി കണ്ടുകൊണ്ടുള്ള നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുക. ഏറ്റവും കൂടുതല്‍ പണം നല്‍കി ഭൂമി ഏറ്റെടുക്കുന്നതു കേരളത്തില്‍ ചെലവ് കൂടിയതിനാല്‍ എലിവേറ്റഡ് ഹൈവേ കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  5 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  19 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago