ചൂട്ട് കത്തിച്ച് ചായ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
വടക്കാഞ്ചേരി: പെട്രോള്‍, ഡീസല്‍, പാചക വാതക വിലകള്‍ കുത്തനെ വര്‍ധിപ്പിച്ച് പാവപ്പെട്ട ജനവിഭാഗങ്ങളെ നിത്യ ദുരിതത്തിലേക്ക് തള്ളി വിടുന്ന മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി ചൂട്ട് കത്തിച്ച് ചായ വെച്ച് പ്രതിഷേധിച്ചു.
വടക്കാഞ്ചേരി മുഖ്യ തപാലാഫിസിന് മുന്നിലായിരുന്നു പ്രതിഷേധ സമരം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസര്‍ മങ്കര അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ഷാഹിദ റഹ്മാന്, നഗരസഭ കൗണ്‍സിലര്‍മാരായ എസ്.എ.എ ആസാദ്, സൈറാബാനു, എം.എച്ച് ഷാനവാസ്, സതീദേവി ശശികുമാര്‍, നേതാക്കളായ പി.വി നാരായണസ്വാമി, പി.എന്‍ വൈശാഖ്, അസീക്ക് അകമല, അഡ്വ. സി.വിജയന്, സന്ധ്യ കൊടയ്ക്കാടത്ത്, കെ.എം സത്താര്‍, സി.കെ രാമചന്ദ്രന്, കെ.എം മുഹമ്മദ്, സൗമ്യ മായാദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."