റോണിയുടെ മരണത്തില്‍ ദുരൂഹത: പരാതി നല്‍കുമെന്ന് അമ്മയും സഹോദരനും
മാനന്തവാടി: തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി സ്‌കൂള്‍ അധ്യാപികയായ പേര്യ പാറത്തോട്ടം റോണി കെ. മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കുമെന്നും അമ്മ ഷീല, സഹോദരന്‍ ടോണി കെ. മാത്യു പറഞ്ഞു.
ഭര്‍ത്താവായ പേര്യ അയനിക്കല്‍ ചെറുവത്ത് വിനീതിന്റെ വീട്ടില്‍ വച്ച് പൊള്ളലേറ്റ റോണി വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തലപ്പുഴ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എം.എസ്.സി, ബി.എഡ് ബിരുദധാരിയായ തന്റെ മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ഭര്‍ത്താവ് വിനീതില്‍ നിന്നും വീട്ടുകാരില്‍ നിന്നും പീഡനങ്ങളേറ്റു വാങ്ങിയിരുന്നു.
ആഗ്രഹിച്ച സമയത്ത് വീട്ടിലേക്ക് പോകാന്‍ കൂടി അനുവദിക്കാതെയാണ് പീഡിപ്പിച്ചത്. മാനന്തവാടിയിലെ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ വച്ച് റോണി രണ്ട് മാസം മുമ്പ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനു ശേഷം ഭര്‍ത്താവ് വിനീത് പരുഷമായാണ് മകളോട് പെരുമാറിയിരുന്നത്. ആഗ്രഹിച്ച ആണ്‍കുഞ്ഞിനെ ലഭിക്കാത്തിലുള്ള അമര്‍ഷവും മകള്‍ക്കു നേരെ ഇയാള്‍ പ്രകടിപ്പിച്ചിരുന്നു. മകള്‍ക്ക് മതിയായ പ്രസവ ശുശ്രൂഷ നല്‍കിയിരുന്നില്ല. പൊള്ളലേല്‍ക്കുന്നതിന്റെ തലേ ദിവസം മകളെ തന്റെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനായി പോയ മകന്‍ ടോണിയെയും ഭാര്യ പ്രിയയെും വിനീതിന്റെ വീട്ടുകാര്‍ അവരുടെ വീട്ടില്‍ കയറാന്‍ പോലും അനുവദിച്ചിരുന്നില്ല.
രണ്ട് മാസം പ്രായമായ കുട്ടിയെ പോലും കാണിച്ചിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. മകളുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്‍കുമെന്നും ഷീല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."