ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 26ന്
സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്് ഈ മാസം 26ന്് നടക്കും.
ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപെട്ട് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മും കേരളകോണ്‍ഗ്രസ് മാണിഗ്രുപ്പുമായി ഉണ്ടായിരുന്ന ധാരണ പ്രകാരം മുന്‍ചെയര്‍മാന്‍ സി.കെ സഹദേവന്‍ സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെുപ്പു നടക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് ഇറങ്ങി.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഏറെ നാടകീയതകള്‍ക്കൊടുവിലാണ് കേരളകോണ്‍ഗ്രസ് എം അംഗത്തിന്റെ പിന്‍ബലത്തില്‍ ഇടതുപക്ഷം നഗരസഭയുടെ പ്രഥമഭരണം പിടിച്ചത്. 35 ഡിവിഷനുകളില്‍ 17 വീതം സീറ്റുകള്‍ നേടി എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തിയിരുന്നു. ഒരു ഡിവിഷനില്‍ നിന്ന് ബി.ജെ.പി അംഗവും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ യു.ഡി.എഫ് പാനലില്‍ ജയിച്ച് കേരളകോണ്‍ഗ്രസ് എം അംഗം ടി.എല്‍ സാബു ചെയര്‍മാന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത പിന്തുണക്കുകയായിരുന്നു. ഇതില്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഒരു വര്‍ഷം കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.കെ സഹദേവന്‍ ചെയര്‍മാന്‍ സ്ഥാനം ഈ മാസം മൂന്നിന് രാജിവച്ചത്. ധാരണപ്രകാരം 26ന് നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്തി ടി.എല്‍ സാബുവായിരിക്കും. തിരഞ്ഞെടുപ്പ് ഭരണാധികാരിയായി ബത്തേരി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ ചുമതല പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."