കത്‌വ കൊലപാതകം: നാടെങ്ങും പ്രതിഷേധം
കോഴിക്കോട്: കാശ്മീരി കത്‌വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു കൊന്നവരെയും യു.പി യില്‍ മൂന്ന് കുട്ടികളുടെ അമ്മയെ പീഡിപ്പിക്കുകയും പരാതിപ്പെട്ട അച്ഛനെ ക്രൂരമായി മര്‍ധിച്ചു കൊന്നവരെയും സംരക്ഷിക്കുന്ന നരേന്ദ്രമോഡിയുടെയും ബി.ജെ.പിയുടെയും നടപടിയില്‍ പ്രതിഷേധിച്ച് പെരുവയല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തീരാങ്കാവില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് എ. ഷിയാലി അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ടി ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. കെ. പുരുഷോത്തമന്‍, വി.പി സത്യന്‍, ഓച്ചേരി വിശ്വനാഥന്‍, രവികുമാര്‍ പനോളി. എസ്.എന്‍ ആനന്ദന്‍, ഉഷാ നാരായണന്‍, മുജീബ് പുനത്തില്‍, കെ.സി രാജേഷ്, എന്‍. അബൂബക്കര്‍, റഷീദ് പാലാഴി, എന്‍. മുരളീധരന്‍, എം.എ പ്രഭാകരന്‍, മീത്തില്‍ അബ്ദുള്‍ അസീസ് സംസാരിച്ചു.
ഫറോക്ക്: ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്‌കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ അങ്ങാടിയില്‍ പ്രകടനം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.എ ഗാംഗേഷ് ഉദ്ഘാടനം ചെയ്തു. ടി. പുരുഷു അധ്യക്ഷനായി. കെ. സുബൈര്‍, ഇ. നാഫിഹ്, എം. ഹംസകോയ, എ. ഉണ്ണിക്കൃഷ്ണന്‍, ടി.പി അബ്ദുല്‍ അസീസ്, ടി. അസ്‌കര്‍ ബാബു, കെ.സി ഡാനിയേല്‍, എം.പി മുഹമ്മദ് റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
ബേപ്പൂര്‍ മണ്ഡലം മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഫറോക്ക് ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് നല്ലളം, ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫീഖ് അരക്കിണര്‍, ഇ.മുജീബ് റഹ്്മാന്‍, നജാഫ് ചാലിയം. പി.അബ്ദുല്‍ റഷീദ്, സലാം അരക്കിണര്‍, ജാസിര്‍ പാറാളി, ഷമീം കരുവന്‍തിരുത്തി, ഷംസീര്‍ പാണ്ടികശാല, കള്ളിയില്‍ റഫീഖ്, പാലോറ തന്‍സി, ജലീല്‍ ചാലിയം എന്നിവര്‍ നേതൃത്വം നല്‍കി.
കുന്ദമംഗലം: പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഒ. സലീം, സെക്രട്ടറി എന്‍.എം യൂസുഫ്, സിദ്ധീഖ് തെക്കയില്‍, എ.പി ലത്തീഫ്, അല്‍ത്താഫ് അഹമ്മദ്, മുഹമ്മദ് അബ്ദുറഹ്മാന്‍, സി. റസാഖ്, ടി. കബീര്‍, റിഷാദ് കുന്നമംഗലം, എം.വി ബൈജു, അജാസ്, അഫ്‌സല്‍, എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധ യോഗം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാക്കളായ ഒ. ഉസ്സയിന്‍, അരിയില്‍ അലവി, കെ. മൊയ്തീന്‍, ഐ. മുഹമ്മദ് കോയ, ഖമറുദ്ദീന്‍, എ. സഫീര്‍ സംസാരിച്ചു.
ചാലിയം: യൂത്ത് കോണ്‍ഗ്രസ് കടലുണ്ടി മണ്ഡലം കമ്മിറ്റി അഗ്‌നി വലയം തീര്‍ത്ത് പ്രധിഷേധിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോബിഷ് പിലാക്കാട്ട് ഉദ്ഘാടനം ചെയ്തു. സി.പി ഷൈജു അധ്യക്ഷനായി.
ബിജിത്ത് പിലാക്കാട്ട്, രാജേഷ് മുരുകല്ലിങ്ങല്‍, അരുണ്‍ ശങ്കര്‍, കെ.പി നവീന്‍, അതുല്‍ കുപ്പാട്ട്, റെയീസ് വടക്കുംമ്പാട്, ഭാഗ്യനാഥ് അങ്ങാടിവീട്ടില്‍ നേതൃത്വം നല്‍കി.
കുറ്റവാളികളെ സംരക്ഷിക്കുന്ന ബി.ജെ.പി നിലപാടിനെ ജനതാദള്‍ യുനൈറ്റഡ് ജില്ലാ കമ്മിറ്റി അപലപിച്ചു. ജയകുമാര്‍ എഴുത്തുപള്ളി ഉദ്ഘാടനം ചെയ്തു. വിജയന്‍ നാട്ടാണത്ത് അധ്യക്ഷനായി. അബ്ദുറഹിമാന്‍, പി. മനോഹരന്‍, കോയതീന്‍ മാസ്റ്റര്‍, അജിത്കുമാര്‍, സുഭദ്ര നാട്ടാണത്ത്, വേലായുധന്‍ പുതുപ്പാടി, വടകര വിജയന്‍, എം.പി അഹമ്മദ് കോയ, പ്രദീപ് കടലുണ്ടി, ജോണി ആന്റണി, സുരേന്ദ്രന്‍ കക്കോടി, റെനില്‍ കുണ്ടായിതോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."